---
title: "പോ​ക്സോ കേ​സു​ക​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം "
english_title: "Compensation in POCSO cases "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140403/compensation-in-pocso-cases"
published_at: "2023-08-20T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e184c2b971c_cghcgjh.jpg"
keywords: []
---

# പോ​ക്സോ കേ​സു​ക​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം 

> **Lead Summary:** **കൊ​ച്ചി: **പോ​ക്സോ കേ​സു​ക​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ക്ടിം കോ​ന്പ​ൻ​സേ​ഷ​ൻ ഫ​ണ്ടി​ൽ മ​തി​യാ​യ തുക ഉ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. നി​ല​വി​ലെ അ​പേ​ക്ഷ​ക​ളി​ൽ തു​ക വി​ത​ര​ണം ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ട് ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് ഉ​ത്ത​ര​വി​ട്ടു. ആ​റു കോ​ടി​യോ​ളം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള​ത് ക​ണ​ക്കാ​ക്കി​യാ​ണ് നി​ർ​ദേ​ശം.

## Article Content

**കൊ​ച്ചി: **പോ​ക്സോ കേ​സു​ക​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ക്ടിം കോ​ന്പ​ൻ​സേ​ഷ​ൻ ഫ​ണ്ടി​ൽ മ​തി​യാ​യ തുക ഉ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. നി​ല​വി​ലെ അ​പേ​ക്ഷ​ക​ളി​ൽ തു​ക വി​ത​ര​ണം ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ ഫ​ണ്ട് ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് ഉ​ത്ത​ര​വി​ട്ടു. ആ​റു കോ​ടി​യോ​ളം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള​ത് ക​ണ​ക്കാ​ക്കി​യാ​ണ് നി​ർ​ദേ​ശം.

ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ട ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി എ​ടു​ത്ത തീ​രു​മാ​നം സം​സ്ഥാ​ന ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി അം​ഗീ​ക​രി​ക്കാ​ത്ത​ത് ചോ​ദ്യം​ചെ​യ്തു​ള്ള ഹ​ർ​ജി അ​നു​വ​ദി​ച്ചാ​ണ് ഉ​ത്ത​ര​വ്.

ഹ​ർ​ജി​ക്കാ​രു​ടെ കേ​സി​ൽ ഉ​ട​ൻ തു​ക വി​ത​ര​ണം ചെ​യ്യാ​നും നി​ർ​ദേ​ശി​ച്ചു. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ്കീ​മി​ന് രൂ​പം ന​ൽ​കു​ന്ന​തു​വ​രെ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​ക്ക് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140403/compensation-in-pocso-cases)