---
title: "എല്ലാം പെട്ടെന്നായിരുന്നു; ചോരയിൽ കുളിച്ച് രണ്ട് യുവാക്കൾ"
english_title: "Everything was sudden; Two young men bathed in blood "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140410/everything-was-sudden-two-young-men-bathed-in-blood"
published_at: "2023-08-20T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e18bb37c83c_dfghfgj.jpg"
keywords: []
---

# എല്ലാം പെട്ടെന്നായിരുന്നു; ചോരയിൽ കുളിച്ച് രണ്ട് യുവാക്കൾ

> **Lead Summary:** **കണ്ണൂർ: **എല്ലാം പെട്ടെന്നായിരുന്നു. തട്ടുകടയിലെ തിരക്കിനിടയിലാണ് വലിയൊരു ശബ്ദം കേട്ട് നോക്കിയത്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ചോരയിൽ കുളിച്ച് രണ്ട് യുവാക്കൾ റോഡിൽ തെറിച്ചുവീണുകിടക്കുന്നു. ബൈക്ക് പൂർണമായും തകർന്നിരുന്നു. തൊട്ടടുത്ത തട്ടുകടക്കാരൻ അർധരാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് പറയുന്നത് ഇതാണ്. ഇതേ വാക്കുകൾ തന്നെയാണ് തൊട്ടടുത്തെ ആസ്പത്രി ജീവനക്കാർക്കും പറയാനുണ്ടായിരുന്നത്. മുഖമടിച്ചാണ് ഒരാൾ വീണത്.

## Article Content

**കണ്ണൂർ: **എല്ലാം പെട്ടെന്നായിരുന്നു. തട്ടുകടയിലെ തിരക്കിനിടയിലാണ് വലിയൊരു ശബ്ദം കേട്ട് നോക്കിയത്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ചോരയിൽ കുളിച്ച് രണ്ട് യുവാക്കൾ റോഡിൽ തെറിച്ചുവീണുകിടക്കുന്നു. ബൈക്ക് പൂർണമായും തകർന്നിരുന്നു. തൊട്ടടുത്ത തട്ടുകടക്കാരൻ അർധരാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് പറയുന്നത് ഇതാണ്. ഇതേ വാക്കുകൾ തന്നെയാണ് തൊട്ടടുത്തെ ആസ്പത്രി ജീവനക്കാർക്കും പറയാനുണ്ടായിരുന്നത്. മുഖമടിച്ചാണ് ഒരാൾ വീണത്.

തൊട്ടടുത്ത് ആസ്പത്രിയുണ്ടായിട്ടും അവിടേക്ക് എത്തും മുൻപേ മരണം സംഭവിച്ചു. ആളെ തിരിച്ചറിയാനായി പോലീസ് ഏറെ നേരം പരിശോധന നടത്തി. പോക്കറ്റിലുണ്ടായിരുന്ന രേഖകളെല്ലാം ചോരയിൽ കുളിച്ച നിലയിലായിരുന്നു. ഒരാളെ പുലർച്ചെ വൈകിയും തിരിച്ചറിയാനായുള്ള ശ്രമം തുടരുകയാണ്. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി എ.കെ.ജി ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

തലശ്ശേരിയിൽ അപകടത്തിൽ പെട്ട കൂട്ടുകാരനെ കണ്ട് തിരിച്ചുവരും വഴിയാണ് ഇവർ അപകടത്തിൽ പെട്ടതെന്ന് പോലീസ് പറയുന്നു.മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിയാനായി ഇവരുടെ കൂട്ടുകാരനായ ഒരാളോട് ആസ്പത്രിയിലേക്കെത്താൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.അയാളെത്തിയാലെ മരിച്ച രണ്ടാമത്തെയാൾ ആരെന്നറിയാനാവു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140410/everything-was-sudden-two-young-men-bathed-in-blood)