---
title: "ത​ക്കാ​ളി വി​ല​യി​ൽ ആ​ശ്വാ​സം; പ​ഴ​ത്തി​ന് കു​തി​ക്കു​ന്നു"
english_title: "Relief in tomato prices; Jumping for fruit "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140411/relief-in-tomato-prices-jumping-for-fruit"
published_at: "2023-08-20T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e18c5970639_tommttooo.jpg"
keywords: []
---

# ത​ക്കാ​ളി വി​ല​യി​ൽ ആ​ശ്വാ​സം; പ​ഴ​ത്തി​ന് കു​തി​ക്കു​ന്നു

> **Lead Summary:** ഓണം പടിവാതിൽക്കലെത്തി നി ൽക്കെ തക്കാളിക്കും ഉള്ളിക്കും അനുഭവപ്പെടുന്ന വിലക്കുറവ് ആശ്വാസമാകുന്നു. അതേ സമയം, നേന്ത്രപ്പഴം, ചെറുപഴം എന്നിവക്ക് വില കൂടിക്കൂടി വരുന്നത് ആശങ്കക്കും ഇടയാക്കുന്നു.

## Article Content

ഓണം പടിവാതിൽക്കലെത്തി നി ൽക്കെ തക്കാളിക്കും ഉള്ളിക്കും അനുഭവപ്പെടുന്ന വിലക്കുറവ് ആശ്വാസമാകുന്നു. അതേ സമയം, നേന്ത്രപ്പഴം, ചെറുപഴം എന്നിവക്ക് വില കൂടിക്കൂടി വരുന്നത് ആശങ്കക്കും ഇടയാക്കുന്നു.

നിത്യോപയോഗ സാധനങ്ങളുടെയും പഴം-പച്ചക്കറികളുടെയും വിലനിലവാരം നിത്യേന ഉയരുകയും ഓണത്തിന് കീശകീറു മെന്ന അവസ്ഥയിലാവുകയും ചെയ്യുമ്പോഴാ ണ് വിലക്കുറവ് നേരിയ ആശ്വാസം പകരുന്നത്.

കിലോക്ക് 140 രൂപ വരെ ഉയർന്ന തക്കാ ളിക്ക് ഇപ്പോഴത്തെ വില 40 രൂപയാണ്. 70 രു പയാണ് ഒന്നാം തരം ഉള്ളിയുടെ വില. ഏതാ നും ദിവസം മുമ്പ് ഇത് 240 രൂപയോളം വില ഉയർന്നതാണ്. 60 രൂപയുണ്ടായിരുന്ന വെണ്ട 30 രൂപയും 100 രൂപ കടന്ന പച്ചമുളക് 60 രൂ പയും 80 രൂപക്ക് വിറ്റിരുന്ന ബീൻസ് 48 രൂപയുമായി. 60 രൂപയുണ്ടായിരുന്ന പയറിന് 30 രൂപയായി കുറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140411/relief-in-tomato-prices-jumping-for-fruit)