---
title: "കേളകം ഗ്രാമപഞ്ചായത്ത് സ്പോർട്സ് അക്കാദമി രൂപീകരണ യോഗം വെള്ളിയാഴ്ച നടക്കും"
english_title: "kelakam-gramapanjayath Sports Academy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14044/kelakam-gramapanjayath-sports-academy"
published_at: "2021-12-02T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a899ec7434a_IMG-20211202-WA0187.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത് സ്പോർട്സ് അക്കാദമി രൂപീകരണ യോഗം വെള്ളിയാഴ്ച നടക്കും

> **Lead Summary:** കേളകം: ഒരു കാലത്ത് വോളിബോളിലും ഫുട്ബോളിലും ഉൾപ്പെടെ പേരുകേട്ട നിരവധി ടീമുകളും കളിക്കാരും ഉണ്ടായിരുന്ന പഞ്ചായത്താണ് കേളകം. കായികശേഷിയുള്ള യുവജനങ്ങൾ ധാരാളമുള്ള കേളകത്ത് പരിശീലനം നൽകാൻ പറ്റുന്ന തരത്തിലുള്ള കളിസ്ഥലങ്ങളോ സംവിധാനങ്ങളോ ഇന്നില്ല. സുവർണ ജൂബിലിയുടെ ഭാഗമായി കളിസ്ഥലങ്ങൾ നിർമ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

## Article Content

കേളകം: ഒരു കാലത്ത് വോളിബോളിലും ഫുട്ബോളിലും ഉൾപ്പെടെ പേരുകേട്ട നിരവധി ടീമുകളും കളിക്കാരും ഉണ്ടായിരുന്ന പഞ്ചായത്താണ് കേളകം. കായികശേഷിയുള്ള യുവജനങ്ങൾ ധാരാളമുള്ള കേളകത്ത് പരിശീലനം നൽകാൻ പറ്റുന്ന തരത്തിലുള്ള കളിസ്ഥലങ്ങളോ സംവിധാനങ്ങളോ ഇന്നില്ല. സുവർണ ജൂബിലിയുടെ ഭാഗമായി കളിസ്ഥലങ്ങൾ നിർമ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ  സ്പോർട്സ് അക്കാദമി രൂപീകരിക്കുന്നതിന്റെ ഭാഗമായി രൂപീകരണ യോഗം 2021 ഡിസംബർ 3 വെള്ളിയാഴ്ച 3.30 ന് ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ വെച്ച് നടത്തപെടുമെന്ന് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അറിയിച്ചു.

                              

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14044/kelakam-gramapanjayath-sports-academy)