---
title: "പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ കണ്ണൂരിലെ കൊലയാളികൾ; സുധാകരൻ"
english_title: "Periya murder case sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14046/periya-murder-case-sudhakaran"
published_at: "2021-12-02T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a89c34c601e_Screenshot_2021-12-02-15-43-48-15_7352322957d4404136654ef4adb64504.jpg"
keywords: []
---

# പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ കണ്ണൂരിലെ കൊലയാളികൾ; സുധാകരൻ

> **Lead Summary:** കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതകേസ് കണ്ണൂരിലേക്ക് നീളുമെന്ന് കെ.സുധാകരൻ എം.പി. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉദുമ എം.എൽ.എ കെ.വി കുഞ്ഞിരാമൻ പ്രതി പട്ടികയിൽ വന്നതുകൊണ്ടു മാത്രം ഈ കേസ് അവസാനിക്കില്ല. പെരിയയിലെ ബിസിനസുകാരനായ ശാസ്ത ഗംഗാധരനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ശാസ്താ ഗംഗാധരന്റെ മകനുമായി ശരതുമായുള്ള തർക്കമാണ് കൊലപാതകത്തിന്റെ ആസൂത്രണത്തിലേക്ക് എത്തിച്ചത്. ഗംഗാധരന്റെ വീട്ടിലുള്ള കിണറ്റിൽ നിന്നാണ് പെരിയയിലെ കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയത്.

## Article Content

കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതകേസ് കണ്ണൂരിലേക്ക് നീളുമെന്ന് കെ.സുധാകരൻ എം.പി. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉദുമ എം.എൽ.എ കെ.വി കുഞ്ഞിരാമൻ പ്രതി പട്ടികയിൽ വന്നതുകൊണ്ടു മാത്രം ഈ കേസ് അവസാനിക്കില്ല. പെരിയയിലെ ബിസിനസുകാരനായ ശാസ്ത ഗംഗാധരനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ശാസ്താ ഗംഗാധരന്റെ മകനുമായി ശരതുമായുള്ള തർക്കമാണ് കൊലപാതകത്തിന്റെ ആസൂത്രണത്തിലേക്ക് എത്തിച്ചത്. ഗംഗാധരന്റെ വീട്ടിലുള്ള കിണറ്റിൽ നിന്നാണ് പെരിയയിലെ കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയത്.

 പ്രദേശത്തെ മറ്റൊരു സി.പി.എം നേതാവായ വത്സരാജിനും പെരിയ കൊലപാതത്തിൽ പങ്കുണ്ട്. കണ്ണൂരിൽ നിന്നു പോയ സംഘമാണ് കൊലപാതകം നടത്തിയത്. ഈ കാര്യം കോൺഗ്രസ് നേരത്തെ പറഞ്ഞിട്ടുണ്ട്. പെരിയ ഇരട്ട കൊലപാതക കേസിലെ ആസൂത്രണം കണ്ണൂരിൽ നിന്നാണ് കണ്ണൂരിലെ കൊലയാളികൾക്ക് ഇതിൽ പങ്കുണ്ട്. സി.ബി.ഐ അന്വേഷണം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം തൃപ്തി കരമാണ് സുതാര്യമായ അന്വേഷണമാണ് ഇപ്പോൾ നടന്നു വരുന്നത്. സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്നും കോടികളാണ് ചെലവഴിച്ചത്. കോടതിയുടെ ഇടപെടലാണ് സി.ബി.ഐ അന്വേഷണത്തിന് വഴി തുറന്നത്. ബി.ജെ.പി സർക്കാർ കേസ് അട്ടിമറിക്കാനാണ് സി.പി.എം ശ്രമിച്ചത്. നീതിക്കായി കോൺഗ്രസിന്റെ നിയമ പോരാട്ടം തുടരുമെന്നും സുധാകരൻ വ്യക്തമാക്കി. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുളള തീരുമാനത്തോട് യോജിപില്ല. മതപരമായ കാര്യങ്ങൾ വിവിധ സംഘടനകൾ കാലങ്ങളായി നടത്തി വരുന്നതാണ് ഇതിലൊന്നും സർക്കാർ കയറി ഇടപെടേണ്ട കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14046/periya-murder-case-sudhakaran)