---
title: "സ്വർണ തട്ടിപ്പിന്നു ശ്രമിച്ച സൂത്രധാരൻ അടക്കം മൂന്നുപേരെ കണ്ണൂര്‍ ടൗൺ പോലീസ് പിടികൂടി."
english_title: "Kannur town police arrested three people including Sutradhar who tried to cheat gold. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140485/kannur-town-police-arrested-three-people-including-sutradhar-who-tried-to-cheat-gold"
published_at: "2023-08-20T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1d33fa1c68_jhhnkljjkk.jpg"
keywords: []
---

# സ്വർണ തട്ടിപ്പിന്നു ശ്രമിച്ച സൂത്രധാരൻ അടക്കം മൂന്നുപേരെ കണ്ണൂര്‍ ടൗൺ പോലീസ് പിടികൂടി.

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ സ്വർണത്തിൽ ഈയം ചേർത്ത് വ്യാജ സ്വർണ തട്ടിപ്പിന്നു ശ്രമിച്ച സൂത്രധാരൻ അടക്കം മൂന്നുപേരെ കണ്ണൂര്‍ ടൗൺ പോലീസ് പിടികൂടി. കണ്ണൂർ ടൗണിലെ ജെംസ് ജ്വല്ലറിയിൽ സ്വർണം വിറ്റ് 50000 രൂപയുടെ തട്ടിപ്പ് നടത്തി മറ്റൊരു ജ്വല്ലറിയിൽ വിളക്കുന്നത്ജിനിട സംശയം തോന്നിയാണ് സ്വർണം മുറിച്ചു നോക്കിയപ്പോഴാരാണ് പിടിക്കപ്പെട്ടത്.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ സ്വർണത്തിൽ ഈയം ചേർത്ത് വ്യാജ സ്വർണ തട്ടിപ്പിന്നു ശ്രമിച്ച സൂത്രധാരൻ അടക്കം മൂന്നുപേരെ കണ്ണൂര്‍ ടൗൺ പോലീസ് പിടികൂടി. കണ്ണൂർ ടൗണിലെ ജെംസ് ജ്വല്ലറിയിൽ സ്വർണം വിറ്റ് 50000 രൂപയുടെ തട്ടിപ്പ് നടത്തി മറ്റൊരു ജ്വല്ലറിയിൽ വിളക്കുന്നത്ജിനിട സംശയം തോന്നിയാണ് സ്വർണം മുറിച്ചു നോക്കിയപ്പോഴാരാണ് പിടിക്കപ്പെട്ടത്.

തലശ്ശേരി സ്വദേശി സിറാജ്ജുദ്ധീൻ, അഴീക്കോട് സ്വദേശി സുജയിൽ എന്നിവരാണ് പിടിയിലായത്. തുടർന്ന് അന്വേഷണത്തിൽ ഇവർക്ക് വ്യാജ സ്വർണം നൽകുന്ന ഇരിക്കൂർ സ്വദേശി റഫീഖ് എന്നിവരയും കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ കണ്ണൂരിൽ തന്നെ പല സ്ഥാപനങ്ങളിലും വിൽപ്പന നടത്തിയതായി പോലീസിന് വിവരം ലഭിച്ചു.

കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹൻ, എസ്. ഐ സവ്യ സച്ചി, എ.എസ്.ഐമാരായ എം. അജയൻ, രഞ്ജിത്ത്, എസ്.സി.പി.ഒമാരായ നാസർ, മുഹമ്മദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140485/kannur-town-police-arrested-three-people-including-sutradhar-who-tried-to-cheat-gold)