---
title: " സ്വാതന്ത്ര്യ സമര സേനാനി കോങ്ങാട്ട് അച്യുതൻ അനുസ്മരണ ദിനം സംഘടിപ്പിച്ചു"
english_title: "Freedom fighter Kongat Achuthan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140541/freedom-fighter-kongat-achuthan"
published_at: "2023-08-20T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e20b805d916_WhatsApp_Image_2023-08-20_at_16.41.54.jpeg"
keywords: []
---

#  സ്വാതന്ത്ര്യ സമര സേനാനി കോങ്ങാട്ട് അച്യുതൻ അനുസ്മരണ ദിനം സംഘടിപ്പിച്ചു

> **Lead Summary:** മാട്ടറ: മലയോരത്തെ സ്വാതന്ത്ര്യ സമര സേനാനി കോങ്ങാട്ട് അച്ചുതന്റെ മുപ്പതാം അനുസ്മരണം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിൽവാസം ഉൾപ്പെടെ അനുഭവിച്ച അച്യുതൻ കൊടിയ പീഡനം നേരിടുകയും തൽഫലമായുള്ള വേദന മരണം വരെ അനുഭവിക്കുകയും ചെയ്തിരുന്നു.

## Article Content

മാട്ടറ: മലയോരത്തെ സ്വാതന്ത്ര്യ സമര സേനാനി കോങ്ങാട്ട് അച്ചുതന്റെ മുപ്പതാം അനുസ്മരണം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ മാട്ടറ യൂണിറ്റ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിൽവാസം ഉൾപ്പെടെ അനുഭവിച്ച അച്യുതൻ കൊടിയ പീഡനം നേരിടുകയും തൽഫലമായുള്ള വേദന മരണം വരെ അനുഭവിക്കുകയും ചെയ്തിരുന്നു.

മാട്ടറയിലെ ആദ്യ കാല കുടിയേറ്റക്കാരനായി1955 ൽ എത്തിയ അദ്ദേഹം മാട്ടറയിൽ ഇടതുപക്ഷ പ്രസ്ഥാനം പടുത്തുയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ച വ്യക്തിയായിരുന്നെന്ന് ഡി വൈ എഫ് ഐ അനുസ്മരിച്ചു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന്റെ പത്നി ജാനു നിര്യാതയായത്. അനുസ്മരണ യോഗം കോങ്ങാട്ട് അച്ചുതന്റെ മകൻ കൂടിയായ സിപിഐഎം മാട്ടറ ബ്രാഞ്ച് സെക്രട്ടറി ഉത്തമൻ കോങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐഉളിക്കൽ മേഖല കമ്മിറ്റി അംഗം അനൂപ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഉളിക്കൽ മേഖല ജോയിന്റ് സെക്രട്ടറി സരുൺ തോമസ് സ്വാഗതവും, യൂണിറ്റ് സെക്രട്ടറി പ്രണവ് കോങ്ങാട്ട് നന്ദിയും പറഞ്ഞു. തുടർന്ന് അച്ചുതന്റെയും പത്നി ജാനുവിന്റെയും സ്‌മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചനയും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140541/freedom-fighter-kongat-achuthan)