---
title: "എം.എ ജോണ്‍സനെ എ.കെ.ഡബ്ല്യു.എ ആദരിച്ചു."
english_title: "MA Johnson was honored by AKWA. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140546/ma-johnson-was-honored-by-akwa"
published_at: "2023-08-20T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e216e7ad9d3_sdfghgfgj.jpg"
keywords: []
---

# എം.എ ജോണ്‍സനെ എ.കെ.ഡബ്ല്യു.എ ആദരിച്ചു.

> **Lead Summary:** **പെരുവണ്ണാമുഴി:** ഇലക്ട്രോണിക്‌സില്‍ എല്‍.ഇ.ഡി ബള്‍ബുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണത്തിന് ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ച പെരുവണ്ണാമുഴി സ്വദേശിയായ എം.എ ജോണ്‍സനെ ഓള്‍ കേരള വിധവ അസോസിയേഷന്‍ (എകെഡബ്ല്യുഎ) ആദരിച്ചു.

## Article Content

**പെരുവണ്ണാമുഴി:** ഇലക്ട്രോണിക്‌സില്‍ എല്‍.ഇ.ഡി ബള്‍ബുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണത്തിന് ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ച പെരുവണ്ണാമുഴി സ്വദേശിയായ എം.എ ജോണ്‍സനെ ഓള്‍ കേരള വിധവ അസോസിയേഷന്‍ (എകെഡബ്ല്യുഎ) ആദരിച്ചു.

ശാരീരിക വൈകല്യങ്ങള്‍ക്കിടയിലും തളരാത്ത മനസുമായി മുന്നോട്ട് പോകുന്ന ജോണ്‍സണ്‍ നാടിനും നാട്ടുകാര്‍ക്കും വലിയൊരു അത്ഭുതമായി മാറിക്കൊണ്ടികൊണ്ടിരിക്കുകയാണെന്ന് എകെഡബ്ല്യുഎ പ്രസ്താവിച്ചു.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുതിയതായി മിയാം ഫുഡ് പ്രോഡക്ടസ് എന്ന കമ്പനി ആരംഭിച്ചിരുന്ന.

ആ ചടങ്ങില്‍ വെച്ചാണ്  അദ്ദേഹത്തെ മികച്ച സംരംഭകനുള്ള അവാര്‍ഡ് നല്‍കി എ കെ ഡബ്ല്യു എആദരിച്ചത്.  പേരാമ്പ്ര നിയോജക മണ്ഡലം എം ല്‍ എ  ടി .പി രാമകൃഷ്ണന്‍,  എ കെ ഡബ്ല്യു എ സംസ്ഥാന പ്രസിഡന്റ് സ്വപ്ന ആന്റണി എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ആദരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140546/ma-johnson-was-honored-by-akwa)