---
title: "കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഇന്ത്യയിലും"
english_title: "Omicron in India also"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14058/omicron-in-india-also"
published_at: "2021-12-02T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8ac65af18d_images - 2021-12-02T165155.505.jpeg"
keywords: []
---

# കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഇന്ത്യയിലും

> **Lead Summary:** ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഇന്ത്യയിലും. കര്‍ണാടകയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരില്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

## Article Content

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഇന്ത്യയിലും. കര്‍ണാടകയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരില്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

66 ഉം 46 ഉം വയസ്സുള്ള രണ്ടുപുരുഷന്മാര്‍ക്കാണ് രോഗം ബാധിച്ചത്. ജനിതക ശ്രേണീകരണ പരിശോധനയിലൂടെയാണ് ഇവരെ ബാധിച്ചത് ഒമൈക്രോണ്‍ ആണ് എന്ന് സ്ഥിരീകരിച്ചത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യസെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമ്ബര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ലോകത്ത് 29 രാജ്യങ്ങളിലായി 373 പേര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14058/omicron-in-india-also)