---
title: "#applynow | പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനം"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140606/applynow"
published_at: "2023-08-21T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2a69ea183f_images.png"
keywords: []
---

# #applynow | പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനം

> **Lead Summary:** എറണാകുളം കാക്കനാടെ സംസ്ഥാന ഹൗസിങ് ബോര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം നേടാന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകള്‍, സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പോസ്റ്റ്‌മെട്രിക് കോഴ്സുകള്‍ക്ക് പ്രവേശനം നേടിയ ഒ ബി സി/ ഒ ഇ സി/ ഒ ബി സി (എച്ച്) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കാണ് അവസരം. അപേക്ഷ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം.

## Article Content

എറണാകുളം കാക്കനാടെ സംസ്ഥാന ഹൗസിങ് ബോര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം നേടാന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകള്‍, സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പോസ്റ്റ്‌മെട്രിക് കോഴ്സുകള്‍ക്ക് പ്രവേശനം നേടിയ ഒ ബി സി/ ഒ ഇ സി/ ഒ ബി സി (എച്ച്) വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കാണ് അവസരം. അപേക്ഷ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം.

വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 04842983130.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140606/applynow)