---
title: "#arrested | 15 കോടിയുടെ മയക്കുമരുന്നുമായി മലയാളി പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140628/arrested"
published_at: "2023-08-21T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2d887701b1_download_(7).jpeg"
keywords: []
---

# #arrested | 15 കോടിയുടെ മയക്കുമരുന്നുമായി മലയാളി പിടിയിൽ

> **Lead Summary:** **മുംബൈ:** പതിനഞ്ചു കോടി രൂപയുടെ മയക്കുമരുന്നുമായി മുംബൈ വിമാനത്താവളത്തിൽ മലയാളി പിടിയിൽ. ഇത്യോപ്യയിൽ നിന്ന് വെള്ളിയാഴ്ച മുംബൈയിൽ വന്നിറങ്ങിയ സാറ്റ്ലി തോമസി നെയാണ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

## Article Content

**മുംബൈ:** പതിനഞ്ചു കോടി രൂപയുടെ മയക്കുമരുന്നുമായി മുംബൈ വിമാനത്താവളത്തിൽ മലയാളി പിടിയിൽ. ഇത്യോപ്യയിൽ നിന്ന് വെള്ളിയാഴ്ച മുംബൈയിൽ വന്നിറങ്ങിയ സാറ്റ്ലി തോമസി നെയാണ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

സാറ്റ്ലിയിൽനിന്ന് മയക്കുമരുന്ന് വാങ്ങാനിരുന്ന യുഗാണ്ട സ്വദേശിനി നകിരിജ്ജ ആലിസി (37)നെയും പിന്നീട് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് ബാഗുകൾ പരിശോധിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 15 കോടി വിലവരുന്ന 1,496-ഗ്രാം കൊക്കെയ്നാണ് കണ്ടെടുത്തത്. ഇയാൾ നേരത്തെയും മയക്കുമരുന്ന് കടത്തിയതായും ഡി.ആർ.ഐ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140628/arrested)