---
title: "#Wayanad | വയനാട് മെഡിക്കൽ​ കോളജിൽ യുവാവിന്റെ വെരിക്കോസ് ബാധിച്ച ഞരമ്പിന് പകരം മറ്റൊരു ഞരമ്പ് മുറിച്ചുമാറ്റിയതായി പരാതി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140686/wayanad"
published_at: "2023-08-21T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e306b7c907c_Picsart_23-08-21_12-06-51-911.jpg"
keywords: []
---

# #Wayanad | വയനാട് മെഡിക്കൽ​ കോളജിൽ യുവാവിന്റെ വെരിക്കോസ് ബാധിച്ച ഞരമ്പിന് പകരം മറ്റൊരു ഞരമ്പ് മുറിച്ചുമാറ്റിയതായി പരാതി

> **Lead Summary:** **മാനന്തവാടി**: വയനാട് മെഡിക്കൽ​ കോളജിൽ യുവാവിന്റെ വെരിക്കോസ് ബാധിച്ച ഞരമ്പിന് പകരം മറ്റൊരു ഞരമ്പ് മുറിച്ചുമാറ്റിയതായി പരാതി. ​പേര്യ 36 ടവർകുന്നിലെ ഊരാച്ചേരി ഹാഷിമാണ് വലതുകാലിൽ വെരിക്കോസ് വെയിൻ ശസ്ത്രക്രിയ ചെയ്ത് നീക്കുന്നതിനിടയിൽ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട് ദുരിതംപേറുന്നത്.

## Article Content

**മാനന്തവാടി**: വയനാട് മെഡിക്കൽ​ കോളജിൽ യുവാവിന്റെ വെരിക്കോസ് ബാധിച്ച ഞരമ്പിന് പകരം മറ്റൊരു ഞരമ്പ് മുറിച്ചുമാറ്റിയതായി പരാതി. ​പേര്യ 36 ടവർകുന്നിലെ ഊരാച്ചേരി ഹാഷിമാണ് വലതുകാലിൽ വെരിക്കോസ് വെയിൻ ശസ്ത്രക്രിയ ചെയ്ത് നീക്കുന്നതിനിടയിൽ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട് ദുരിതംപേറുന്നത്.

കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതോടെ പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിലുള്ള യുവാവ് അയോഗ്യനുമായി. അഞ്ചംഗ കുടുംബത്തിന്റെ ജീവിതമാർഗം വഴിമുട്ടുകയും ചെയ്തു. വലതുകാലിലുണ്ടായ വെരിക്കോസ് വെയിൻ രോഗത്തെതുടർന്ന് 2023 ഫെബ്രുവരി രണ്ടിനാണ് ഹാഷിം വയനാട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140686/wayanad)