---
title: "ഹരിതകർമ്മ സേനക്ക് പരിശീലനം നൽകി"
english_title: "Haritha Karma Sena was trained "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14070/haritha-karma-sena-was-trained"
published_at: "2021-12-02T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8b9292dc94_PicsArt_12-02-05.47.15.jpg"
keywords: []
---

# ഹരിതകർമ്മ സേനക്ക് പരിശീലനം നൽകി

> **Lead Summary:** പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഹരിതകേരള മിഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും സഹകരണത്തോടെ മുഴക്കുന്ന്, മാലൂർ, കോളയാട്, പേരാവൂർ, കണിച്ചാർ,കേളകം,കൊട്ടിയൂർ പഞ്ചായത്തുകളിലെ ഹരിതകർമ്മ സേനക്ക് തരം തിരിവ് പരിശീലനവും,ദൈന്യം ദിന പ്രവർത്തന രീതികളെ കുറിച്ചും പരിശീലനം നൽകി.

## Article Content

പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഹരിതകേരള മിഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും സഹകരണത്തോടെ മുഴക്കുന്ന്, മാലൂർ, കോളയാട്, പേരാവൂർ, കണിച്ചാർ,കേളകം,കൊട്ടിയൂർ പഞ്ചായത്തുകളിലെ ഹരിതകർമ്മ സേനക്ക് തരം തിരിവ് പരിശീലനവും,ദൈന്യം ദിന പ്രവർത്തന രീതികളെ കുറിച്ചും പരിശീലനം നൽകി.

രാവിലെ പത്തു മണിക്ക് ആരംഭിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിച്ചു. ക്ലീൻ കേരള കമ്പനി ജില്ല മാനേജർ ആശംസ് ഫിലിപ്പ്,ഹരിതകേരള മിഷൻ ജില്ല റിസോഴ്സ് പേഴ്സൺ നിഷാദ്മണത്തണ എന്നിവർ പരിശീലനക്ലാസുകൾ നൽകി. രണ്ടു സെഷനുകളിലായി നടന്ന പരിശീലനക്ലാസിൽ ഏഴ് പഞ്ചായത്തുകളിൽ നൂറ്റി നൽപ്പത് സേന അംഗങ്ങൾ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റെൻഷൻ ഓഫീസർ സൽമ പരിപാടികൾ നിയന്ത്രിച്ചു. മാസ്ക്ക്, ഗ്ലൗസ് എന്നീ പാഴ് വസ്തുക്കൾ മരുന്നു സ്ട്രിപ്പ് ശേഖരിക്കുന്ന മാസത്തിൽ സേനക് കൈമാറാവുന്നതാണന്നും, ബീയർ ബോട്ടിലുകൾ വൃത്തിയാക്കി മിനി എം സി എഫ് പരിസരത്ത് എത്തിച്ചു തരുന്നു എങ്കിൽ കുപ്പി ഒന്നിന് അമ്പതു പൈസ നിരക്കിൽ പൊതുജനങ്ങൾക്കു നൽകുമെന്നും കുപ്പി, ചില്ല്‌ എടുക്കുന്ന മാസങ്ങളിൽ അവ കൈമാറാവുന്നതാണെന്നും ക്ളീൻ കേരള ജില്ല മാനേജർ പരിശീലനം നൽകികൊണ്ടു പറഞ്ഞു. ആർ ആർ എഫ് നിർമ്മാണം പൂർത്തിയായി ഇനി ക്ളീൻ കേരളക്ക് ഉടനടി കൈമാറുമെന്നും അതോടുകൂടി ജില്ലയിലെ മാലിന്യ സംസ്ക്കരണ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്തുകൾ ഉള്ള ബ്ലോക്ക് ആയി പേരാവൂർ മാറുമെന്നും ഈ പ്രവർത്തന നേട്ടത്തിൽ ഹരിതകേരളമിഷന്റെ പങ്കു വളരെ വലുതാണെന്നും ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14070/haritha-karma-sena-was-trained)