---
title: "മംഗളൂരുവിൽ രാഷ്ട്രപിതാവിന്റെ പ്രതിമ തകർത്ത നിലയിൽ "
english_title: "Statue of the Father of the Nation vandalized in Mangaluru"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140702/statue-of-the-father-of-the-nation-vandalized-in-mangaluru"
published_at: "2023-08-21T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e30e4d6f720_Screenshot_2023-08-21-12-28-18-74_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# മംഗളൂരുവിൽ രാഷ്ട്രപിതാവിന്റെ പ്രതിമ തകർത്ത നിലയിൽ 

> **Lead Summary:** **മംഗളൂരു**: മംഗളൂരുവിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്തു. ശിവമോഗ ജില്ലയിലെ ഹൊളെഹൊസൂരുവിൽ പ്രധാന കവലയിൽ സ്ഥാപിച്ച പ്രതിമയാണ് അജ്ഞാത അക്രമികൾ തകർത്തത്.

## Article Content

**മംഗളൂരു**: മംഗളൂരുവിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്തു. ശിവമോഗ ജില്ലയിലെ ഹൊളെഹൊസൂരുവിൽ പ്രധാന കവലയിൽ സ്ഥാപിച്ച പ്രതിമയാണ് അജ്ഞാത അക്രമികൾ തകർത്തത്.

18 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഗാന്ധി പ്രതിമ. തിങ്കളാഴ്ച രാവിലെയാണ് പ്രതിമ തകർന്ന നിലയിൽ കണ്ടത്. ഞായറാഴ്ച രാത്രിയാവാം കൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസ് അന്വേഷണം ആരംഭിച്ച പൊലീസ് നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140702/statue-of-the-father-of-the-nation-vandalized-in-mangaluru)