---
title: "കണ്ണൂരില്‍ ജ്വല്ലറികളില്‍ വ്യാജ സ്വര്‍ണം വിറ്റു പണം തട്ടിയെടുക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140746/kannur"
published_at: "2023-08-21T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3335c166e0_Picsart_23-08-21_15-15-34-549.jpg"
keywords: []
---

# കണ്ണൂരില്‍ ജ്വല്ലറികളില്‍ വ്യാജ സ്വര്‍ണം വിറ്റു പണം തട്ടിയെടുക്കുന്ന മൂന്നംഗ സംഘം അറസ്റ്റില്‍

> **Lead Summary:**  **കണ്ണൂര്‍**: കണ്ണൂരില്‍വ്യാജ സ്വര്‍ണം വില്‍പ്പന നടത്തി ജ്വല്ലറിയുടമകളെ കബളിപ്പിക്കുന്ന സംഘത്തില്‍പ്പെട്ട മൂന്ന് പേര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. തലശേരി, അഴീക്കോട്, ഇരിക്കൂര്‍ സ്വദേശികളാണ് പിടിയിലായത്.

## Article Content

 **കണ്ണൂര്‍**: കണ്ണൂരില്‍വ്യാജ സ്വര്‍ണം വില്‍പ്പന നടത്തി ജ്വല്ലറിയുടമകളെ കബളിപ്പിക്കുന്ന സംഘത്തില്‍പ്പെട്ട മൂന്ന് പേര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. തലശേരി, അഴീക്കോട്, ഇരിക്കൂര്‍ സ്വദേശികളാണ് പിടിയിലായത്.

തലശേരി സ്വദേശി സിറാജുദ്ദീന്‍, അഴീക്കോട് സ്വദേശി സുജയിന്‍, ഇരിക്കൂര്‍ സ്വദേശി റഫീഖ് എന്നിവരാണ് പിടിയിലായത്. 'സ്വര്‍ണത്തില്‍ ചെമ്പ് മിശ്രിതം ചേര്‍ത്താണ് ഇവര്‍ വ്യാജ സ്വര്‍ണമുണ്ടാക്കിയത്. ഹോള്‍ മാര്‍ക്ക് ആഭരണത്തിലാണ് തട്ടിപ്പ് നടത്തിയത്. കണ്ണൂരിലെ ഏഴു ചെറുകിട ജ്വല്ലറികളിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

സിറാജുദ്ദീനും സുജയിനുമാണ് സ്വര്‍ണം വില്‍ക്കാനിറങ്ങിയത്. റഫീഖാണ് ഇവര്‍ക്ക് സ്വര്‍ണം എത്തിച്ചു നല്‍കിയിരുന്നത്. കാഴ്ചയില്‍ ഹോള്‍മാര്‍ക്ക് സ്വര്‍ണമാണെന്നേ തോന്നിക്കുകയുള്ളുവെന്നും വാങ്ങിയശേഷം ഉരുക്കി നോക്കിയപ്പോഴാണ് വ്യാജ സ്വര്‍ണമാണെന്ന് മനസിലായതെന്നും തട്ടിപ്പിനിരയായ ജ്വല്ലറി ഉടമ പറഞ്ഞു.

നേരത്തെ കണ്ണൂര്‍ നഗരത്തിലെ ഏഴുജ്വല്ലറികളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. പിന്നാലെ ജ്വല്ലറിയുടമകള്‍ പരസ്പരം വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. ശനിയാഴ്ച നഗരത്തിലെ മറ്റൊരു ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണവുമായി എത്തിയപ്പോഴാണ് ജ്വല്ലറി ജീവനക്കാര്‍ ഇവരെ തിരിച്ചറിഞ്ഞ് ടൗണ്‍ പൊലീസിനെ ബന്ധപ്പെട്ടത്.

കണ്ണൂര്‍ നഗരത്തിലെയും പരിസരത്തെയും നിരവധി ജ്വല്ലറികളില്‍ ഇത്തരം വ്യാജ സ്വര്‍ണം വില്‍പ്പന നടത്തിയതായി അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിട്ടുണ്ട്. വ്യാജ സ്വര്‍ണം വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സി. ഐ ബിനുമോഹന്‍പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140746/kannur)