---
title: "അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ചെങ്കണ്ണ് രോഗ പ്രതിരോധ മരുന്ന് വിതരണം നടത്തി"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140759/adakkathode"
published_at: "2023-08-21T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e33c713163a_Screenshot_2023-08-21-15-54-47-91_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ചെങ്കണ്ണ് രോഗ പ്രതിരോധ മരുന്ന് വിതരണം നടത്തി

> **Lead Summary:** **അടയ്ക്കാത്തോട്**: സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ചെങ്കണ്ണ് രോഗ പ്രതിരോധ മരുന്ന് വിതരണം നടത്തി. ജൂണിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ കേളകം ഗവ. ഹോമിയോ ഡിസ്പൻസറിയുടെ സഹകരണത്തോടെ മുഴുവൻ കുട്ടികൾക്കും ചെങ്കണ്ണ് രോഗ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു.

## Article Content

**അടയ്ക്കാത്തോട്**: സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ചെങ്കണ്ണ് രോഗ പ്രതിരോധ മരുന്ന് വിതരണം നടത്തി. ജൂണിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ കേളകം ഗവ. ഹോമിയോ ഡിസ്പൻസറിയുടെ സഹകരണത്തോടെ മുഴുവൻ കുട്ടികൾക്കും ചെങ്കണ്ണ് രോഗ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്തു.

മലയോര മേഖലയിൽ ചെങ്കണ്ണ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ കുട്ടികളിലും രോഗം കണ്ടു തുടങ്ങിയതോടെ ജെ ആർ സി കേഡറ്റുകൾ നേതൃത്വം വഹിച്ച് കേളകം ഗവ. ഹോമിയോ ഡിസ്പെൻസറിയുമായി സഹകരിച്ച് പ്രതിരോധമരുന്നിനുള്ള ക്രമീകരണം നടത്തി.

ഹെഡ് മാസ്റ്റർ ഷാജു പി.എ അധ്യക്ഷത വഹിച്ചു. കേളകം ഗവ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. മേരി ലിന കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു. ജെ ആർ സി കൗൺസിലർ ജോസ് സ്റ്റീഫൻ ,ജുനൈന കെ എ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140759/adakkathode)