---
title: "കാക്കവയല്‍-വാഴവറ്റ റോഡ്: പ്രവൃത്തി ആരംഭിച്ചു"
english_title: "Kakkavyal-Vazhavata Road: Work has started "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140828/kakkavyal-vazhavata-road-work-has-started"
published_at: "2023-08-21T20:18:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3794c18f76_gcvjkm,b.jpg"
keywords: []
---

# കാക്കവയല്‍-വാഴവറ്റ റോഡ്: പ്രവൃത്തി ആരംഭിച്ചു

> **Lead Summary:** **കല്‍പ്പറ്റ: **കാക്കവയല്‍-വാഴവറ്റ റോഡിന് ഇറിഗേഷന്റെ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച 2.10 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. വര്‍ഷങ്ങളായി കാക്കവയല്‍, വാഴവറ്റ നിവാസികളുടെയും, കാരാപ്പുഴ സന്ദര്‍ശിക്കാന്‍ എത്തുന്ന ടൂറിസ്റ്റുകളുടെയും ആവശ്യമായിരുന്നു പ്രസ്തുത റോഡ് നവീകരിക്കുകയെന്നുള്ളത്.

## Article Content

**കല്‍പ്പറ്റ: **കാക്കവയല്‍-വാഴവറ്റ റോഡിന് ഇറിഗേഷന്റെ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച 2.10 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. വര്‍ഷങ്ങളായി കാക്കവയല്‍, വാഴവറ്റ നിവാസികളുടെയും, കാരാപ്പുഴ സന്ദര്‍ശിക്കാന്‍ എത്തുന്ന ടൂറിസ്റ്റുകളുടെയും ആവശ്യമായിരുന്നു പ്രസ്തുത റോഡ് നവീകരിക്കുകയെന്നുള്ളത്.

ഈ വിഷയം സംബന്ധിച്ച് നിയമസഭയിലും, വകുപ്പ് മന്ത്രിമാരുമായും നിരന്തരം സംസാരിക്കുകയും നിവേദനങ്ങള്‍ നല്‍കിയതിന്റേയും അടിസ്ഥാനത്തിലാണ് ഇറിഗേഷന്‍ വകുപ്പിന്റെ തനത് ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്.

2 കോടി 10 ലക്ഷം രൂപയുടെ പ്രവര്‍ത്തിക്കാണ് നിലവില്‍ ടെക്നിക്കല്‍ അനുമതി ലഭ്യമായിട്ടുള്ളത്. ഇതിന്റെ ഭാഗമായി നിലവിലുള്ള റോഡ് വീതി കൂട്ടി ഉയര്‍ത്തി റോഡിന്റെ പാച്ച് അടച്ച് ബി.ടി പര്‍പ്പസ് ചെയ്യും. തുടര്‍ന്ന് മുകളിലൂടെ ഒരു ലയര്‍ ടാറിങ്ങും ചെയ്യും. നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് നിര്‍വ്വഹിച്ചു.

ഹാഡ മുന്‍ ചെയര്‍മാന്‍ എന്‍.ഡി അപ്പച്ചന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, വൈസ് പ്രസിഡന്റ് അഷറഫ് ചിറക്കല്‍, വി.പി വര്‍ക്കി, സജീവ് പി.ജി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്ദു പിവി, അസിസ്റ്റന്റ് എഞ്ചിനീയര്‍ സജീവ് പി. വര്‍ഗീസ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ സജികുമാര്‍, ജോയ് തൊട്ടിത്തറ, സലാം എന്‍, വേണുഗോപാല്‍ എടപ്പെട്ടി, ജോസഫ് മാണിശേരി, ബിന്ദു മോഹന്‍, അഹമ്മദ്കുട്ടി .കെ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140828/kakkavyal-vazhavata-road-work-has-started)