---
title: "പഴശ്ശിരാജ കോളേജിൽ 'ക്യാമ്പസ്‌ കണക്ട്' ആരംഭിച്ചു."
english_title: "Puthupalli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140887/puthupalli"
published_at: "2023-08-22T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3fe21cfc24_IMG-20230822-WA0001.jpg"
keywords: []
---

# പഴശ്ശിരാജ കോളേജിൽ 'ക്യാമ്പസ്‌ കണക്ട്' ആരംഭിച്ചു.

> **Lead Summary:** **പുൽപ്പള്ളി** :പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ അധ്യാപക - രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഓറിയന്റേഷൻ പ്രോഗ്രാം ' ക്യാമ്പസ്‌ കണക്ടിനു ' തുടക്കമായി .2023 അധ്യയന വർഷത്തിൽ പ്രവേശനം നേടിയിട്ടുള്ള എല്ലാ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും മാതാ പിതാക്കൾക്കുമായാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

**പുൽപ്പള്ളി** :പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ അധ്യാപക - രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഓറിയന്റേഷൻ പ്രോഗ്രാം ' ക്യാമ്പസ്‌ കണക്ടിനു ' തുടക്കമായി .2023 അധ്യയന വർഷത്തിൽ പ്രവേശനം നേടിയിട്ടുള്ള എല്ലാ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും മാതാ പിതാക്കൾക്കുമായാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

മൂന്നു ദിവസങ്ങളായി നടക്കുന്ന പരിപാടിയിൽ ആദ്യ രണ്ട് ദിവസങ്ങളിൽ വിദ്യാർഥികൾക്ക് കലാലയത്തെ പരിചയപ്പെടാനും അവസരങ്ങളെ കുറിച്ച് അറിയാനും മാറുന്ന കാലത്തിനൊപ്പം മുന്നേറാനുള്ള മാർഗനിർദേശങ്ങൾ ലഭിക്കാനും വേദിയൊരുങ്ങും. കുട്ടിയുടെ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കൾ വഹിക്കുന്ന പങ്ക് വലുതാണ് എന്നുള്ളത് കൊണ്ടുതന്നെ മാതാ പിതാക്കൾക്കായി ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ കോളേജിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അവസാന അധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും വ്യത്യസ്ത നിലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും അന്നേ ദിവസം ആദരിക്കുകയും ചെയ്യും.

ചടങ്ങിൽ വീശിഷ്ടാഥിതികൾ പങ്കെടുക്കും.പരിപാടിക്ക് പ്രിൻസിപ്പൽ അബ്‌ദുൾ ബാരി, ജനറൽ കൺവീനർ സനൂപ് കുമാർ പി വി, സി ഇ ഒ ഫാ: വർഗീസ് കൊല്ലമാവുടി, സെൽഫ് ഫിനാൻസ് ഡയറക്ടർ പ്രൊഫസ്സർ താര ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140887/puthupalli)