---
title: "അഖില വയനാട് പൂക്കള മത്സരം ഇന്ന്  പുൽപ്പള്ളിയിൽ "
english_title: "Pulpalli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140889/pulpalli"
published_at: "2023-08-22T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e40100c5ef0_images_(38).jpeg"
keywords: []
---

# അഖില വയനാട് പൂക്കള മത്സരം ഇന്ന്  പുൽപ്പള്ളിയിൽ 

> **Lead Summary:** **പുൽപ്പള്ളി**: ഓണാഘോഷത്തിന്റെ ഭാഗമായി പുല്‍പ്പള്ളി എസ്എന്‍ഡിപി യോഗം എംകെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജും, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തും, വയനാട് പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില വയനാട് പൂക്കളമത്സരം ഇന്ന് പുല്‍പ്പള്ളിയില്‍ നടക്കും.

## Article Content

**പുൽപ്പള്ളി**: ഓണാഘോഷത്തിന്റെ ഭാഗമായി പുല്‍പ്പള്ളി എസ്എന്‍ഡിപി യോഗം എംകെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജും, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തും, വയനാട് പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില വയനാട് പൂക്കളമത്സരം ഇന്ന് പുല്‍പ്പള്ളിയില്‍ നടക്കും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മത്സരം 12.30ന് അവസാനിക്കും. പുല്‍പ്പള്ളി എസ് എന്‍ ഡി പി യോഗം എം കെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ നടക്കുന്ന മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10001, 7001, 5001 എന്നിങ്ങനെ ക്യാഷ്പ്രൈസ് നല്‍കും. രാവിലെ 10 മണിക്ക് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലീപ്കുമാർ പരിപാടി ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും, സമ്മാനവിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ നിർവഹിക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും9447149115,7907863152, 9544055905 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140889/pulpalli)