---
title: "#Adakkathode | അടക്കാത്തോട് പുലരിആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം പൊന്നോണം മഹോത്സവം ആഗസ്റ്റ് 26 27 28 തീയതികളിൽ"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140943/adakkathode"
published_at: "2023-08-22T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4426402297_Screenshot_2023-08-22-10-29-15-96_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Adakkathode | അടക്കാത്തോട് പുലരിആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം പൊന്നോണം മഹോത്സവം ആഗസ്റ്റ് 26 27 28 തീയതികളിൽ

> **Lead Summary:** **അടക്കാത്തോട്**: പുലരിആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അടക്കാത്തോട് ആഭിമുഖ്യത്തിൽ ഓണം പൊന്നോണം 2023 മഹോത്സവം ആഗസ്റ്റ് 26 27 28 തീയതികളിൽ അടക്കാത്തോട് മേലെ സിറ്റിയിൽ നടക്കും. ആഗസ്റ്റ് 26ന് രാവിലെ എട്ടുമണിക്ക് കുട്ടികൾക്കുള്ള മത്സരങ്ങൾ പത്തുമണിക്ക് വനിതകൾക്കുള്ള മത്സരങ്ങൾ 11 മണിക്ക് ചെസ്സ് ക്യാരംസ് ടൂർണ്ണമെൻറ് ആഗസ്റ്റ് 28 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആവേശകരമായ വടംവലി മത്സരം നടക്കും.

## Article Content

**അടക്കാത്തോട്**: പുലരിആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അടക്കാത്തോട് ആഭിമുഖ്യത്തിൽ ഓണം പൊന്നോണം 2023 മഹോത്സവം ആഗസ്റ്റ് 26 27 28 തീയതികളിൽ അടക്കാത്തോട് മേലെ സിറ്റിയിൽ നടക്കും. ആഗസ്റ്റ് 26ന് രാവിലെ എട്ടുമണിക്ക് കുട്ടികൾക്കുള്ള മത്സരങ്ങൾ പത്തുമണിക്ക് വനിതകൾക്കുള്ള മത്സരങ്ങൾ 11 മണിക്ക് ചെസ്സ് ക്യാരംസ് ടൂർണ്ണമെൻറ് ആഗസ്റ്റ് 28 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആവേശകരമായ വടംവലി മത്സരം നടക്കും.

ഒന്നാം സ്ഥാനക്കാർക്ക് പൊയ്കയിൽ ബ്രദേഴ്സ് സ്ക്രാപ്പ് ഷോപ്പ് അടക്കാത്തോട് നൽകുന്ന 5001 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാം സ്ഥാനക്കാർക്ക് മെട്രോ കാറ്ററിംഗ് ആൻഡ് ഈവൻസ് നൽകുന്ന 3001 രൂപയുടെ ക്യാഷ് പ്രൈസും സമ്മാനിക്കും വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സമ്മേളനം മതമേലധ്യക്ഷന്മാർ സാംസ്കാരിക പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.  വൈകുന്നേരം 7 മണിക്ക് മെഗാ മ്യൂസിക് നൈറ്റ് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140943/adakkathode)