---
title: "#Iritty | അന്നം അഭിമാനം പദ്ധതി: അന്നമൊരുക്കാന്‍ സാമ്പത്തിക സഹായവുമായി ഇരിട്ടി പൊലീസും ജെസിഐയും "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140993/iritty"
published_at: "2023-08-22T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4637e1df97_Screenshot_2023-08-22-12-57-02-96_7352322957d4404136654ef4adb64504.jpg"
keywords: []
---

# #Iritty | അന്നം അഭിമാനം പദ്ധതി: അന്നമൊരുക്കാന്‍ സാമ്പത്തിക സഹായവുമായി ഇരിട്ടി പൊലീസും ജെസിഐയും 

> **Lead Summary:** **ഇരിട്ടി**: വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കാന്‍ ഇരിട്ടി പൊലീസും ജെസിഐയും ചേര്‍ന്ന് പൗരാവലിയുടെ സഹായത്തോടെ നടപ്പിലാക്കിയ ജീവകാരുണ്യ പദ്ധതിയായ അന്നം അഭിമാനം വിശപ്പ് രഹിത ഇരിട്ടി പദ്ധതിയുടെ ഭാഗമായി അശരണരായവര്‍ക്ക് ഒരാഴ്ചത്തെ ഭക്ഷണമൊരുക്കാന്‍ സാമ്പത്തിക സഹായം നല്‍കി ഇരിട്ടി സീനിയര്‍ ചേമ്പര്‍ ഭാരവാഹികള്‍.

## Article Content

**ഇരിട്ടി**: വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കാന്‍ ഇരിട്ടി പൊലീസും ജെസിഐയും ചേര്‍ന്ന് പൗരാവലിയുടെ സഹായത്തോടെ നടപ്പിലാക്കിയ ജീവകാരുണ്യ പദ്ധതിയായ അന്നം അഭിമാനം വിശപ്പ് രഹിത ഇരിട്ടി പദ്ധതിയുടെ ഭാഗമായി അശരണരായവര്‍ക്ക് ഒരാഴ്ചത്തെ ഭക്ഷണമൊരുക്കാന്‍ സാമ്പത്തിക സഹായം നല്‍കി ഇരിട്ടി സീനിയര്‍ ചേമ്പര്‍ ഭാരവാഹികള്‍.

ഇരിട്ടിയുടെ ജീവകാരുണ്യ കൂട്ടായ്മയില്‍ പങ്കാളികളായി ഇരിട്ടി പൊലീസ് സ്റ്റേഷനു മുന്നിലൊരുക്കിയ ഭക്ഷണ ശേഖരണ -വിതരണ കേന്ദ്രത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരിട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ.വിനോയി,സീനിയര്‍ ചേമ്പര്‍ പ്രസിഡണ്ട് എം.വി.അഗസ്റ്റിനില്‍ നിന്നും സാമ്പത്തിക സഹായത്തിനുള്ള ചെക്ക് ഏറ്റുവാങ്ങി.

സീനിയര്‍ ചേമ്പര്‍ സെക്രട്ടറി ഡോ.ജി.ശിവരാമകൃഷ്ണന്‍ അധ്യക്ഷനായി. അന്നം അഭിമാനം പദ്ധതി കമ്മിറ്റിയംഗങ്ങളായ സുരേഷ് ബാബു, സന്തോഷ് കോയിറ്റി ,ഇരിട്ടി പൊലിസ് സബ് ഇന്‍സ്പെക്ടര്‍ നിബിന്‍ ജോയി, എസ് ഐമാരായ എം. രാജീവന്‍, ജോഷി സെബാസ്റ്റിയന്‍, സീനിയര്‍ ചേമ്പര്‍ ഭാരവാഹികളായ വി.എം.നാരായണന്‍, അഡ്വ.പി.കെ ആന്റണി, എന്‍.കെ.ബിജു, വിബേഷ് ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140993/iritty)