---
title: "#Kannur | കണ്ണൂരിൽ വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് നിര്‍മ്മാണതൊഴിലാളി മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141001/kannur"
published_at: "2023-08-22T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4688ebd1f1_Screenshot_2023-08-22-13-09-02-67_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Kannur | കണ്ണൂരിൽ വീടിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് നിര്‍മ്മാണതൊഴിലാളി മരിച്ചു

> **Lead Summary:** **കണ്ണൂര്‍**:സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു.റാക്കി ബുള്‍ ഇസ്ലാം-31 ആണ് മരിച്ചത്.കുറുമാത്തൂര്‍ മണക്കാട് റോഡില്‍ ചൊവ്വാഴ്ച്ച രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്.

## Article Content

**കണ്ണൂര്‍**:സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു.റാക്കി ബുള്‍ ഇസ്ലാം-31 ആണ് മരിച്ചത്.കുറുമാത്തൂര്‍ മണക്കാട് റോഡില്‍ ചൊവ്വാഴ്ച്ച രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്.

വീടിന്റെ രണ്ടാംനിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പുപലക നീക്കുന്നതിനിടയിലാണ് തകര്‍ന്നു വീണത്.

സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേനയാണ് സ്ളാബ് നീക്കി റാക്കി ബുള്‍ ഇസ്ലാമിനെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141001/kannur)