---
title: "#kannur | കെ ടി പി ജില്ലാതല കൺസ്യൂമർഫെഡ് സഹകരണ ഓണച്ചന്തയ്ക്ക് തുടക്കമായി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141011/kannur"
published_at: "2023-08-22T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e471ea39922_Screenshot_20230822-135721_Video_Player.jpg"
keywords: []
---

# #kannur | കെ ടി പി ജില്ലാതല കൺസ്യൂമർഫെഡ് സഹകരണ ഓണച്ചന്തയ്ക്ക് തുടക്കമായി

> **Lead Summary:** **കണ്ണൂർ** : കെ ടി പി ജില്ലാതല കൺസ്യൂമർഫെഡ് സഹകരണ ഓണച്ചന്തയ്ക്ക് തുടക്കമായി. കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയം പവലിയനിൽ നടക്കുന്ന ഓണച്ചന്ത കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ** : കെ ടി പി ജില്ലാതല കൺസ്യൂമർഫെഡ് സഹകരണ ഓണച്ചന്തയ്ക്ക് തുടക്കമായി. കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് മുൻസിപ്പൽ സ്റ്റേഡിയം പവലിയനിൽ നടക്കുന്ന ഓണച്ചന്ത കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പതിമൂന്നിന് നിത്യോപയോഗ സാധനങ്ങൾ സർക്കാർ നിശ്ചയിക്കുന്ന വീട്ടിലേക്ക് പൊതുവിപണിയിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വഹിക്കുന്നത്. കൂടാതെ പഴം പച്ചക്കറികൾ ഉൾപ്പെടെ മറ്റു നിത്യോപയോഗ സാധനങ്ങളും 10% മുതൽ 50% വരെ വിലക്കുറവോടെയാണ് വിൽപ്പന നടത്തുന്നത്. സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേനെ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കെ പി മോഹനൻ എംഎൽഎ നിർവഹിച്ചു.

കൂത്തുപറമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ വി സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. കെ പി മോഹനൻ എംഎൽഎ ആദ്യ വില്പന നടത്തി. കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് പ്രസിഡൻ കെ ധനഞ്ജയൻ, വി രാമകൃഷ്ണൻ, അജീഷ് കെ കിഴക്കയിൽ ഷീജ പുല്ലമ്പി വി രാമകൃഷ്ണൻ മാസ്റ്റർ, ആർ പ്രദീപ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടിയിലെ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141011/kannur)