---
title: "#Thaliparamba | ഓണശ്രീ തളിപ്പറമ്പ് മണ്ഡലതല ഉദ്ഘാടനം മന്നയിൽ നടന്നു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141016/thaliparamba"
published_at: "2023-08-22T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e473a14edea_Picsart_23-08-22_14-03-53-183.jpg"
keywords: []
---

# #Thaliparamba | ഓണശ്രീ തളിപ്പറമ്പ് മണ്ഡലതല ഉദ്ഘാടനം മന്നയിൽ നടന്നു

> **Lead Summary:**  **തളിപ്പറമ്പ**: ഓണശ്രീ തളിപ്പറമ്പ് മണ്ഡലതല ഉദ്ഘാടനം മന്നയിൽ നടന്നു. എം.വി ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭകരുടെ വിപണന സ്റ്റാളുകൾ, നാടൻ പച്ചക്കറികൾ, വിഭവ സമൃദ്ധമായ ഫുഡ് കോർട്ടുകൾ, സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള കലാവേദികൾ, തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ വിവരിക്കുന്ന പ്രദർശന സ്റ്റാളുകൾ എന്നിവ മേളയുടെ ഭാഗമായി ഉണ്ടായിരിക്കും.

## Article Content

 **തളിപ്പറമ്പ**: ഓണശ്രീ തളിപ്പറമ്പ് മണ്ഡലതല ഉദ്ഘാടനം മന്നയിൽ നടന്നു. എം.വി ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭകരുടെ വിപണന സ്റ്റാളുകൾ, നാടൻ പച്ചക്കറികൾ, വിഭവ സമൃദ്ധമായ ഫുഡ് കോർട്ടുകൾ, സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള കലാവേദികൾ, തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ വിവരിക്കുന്ന പ്രദർശന സ്റ്റാളുകൾ എന്നിവ മേളയുടെ ഭാഗമായി ഉണ്ടായിരിക്കും.

തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ സുർജിത്ത് പദ്ധതി വിശദീകരിച്ചു. കല്ലിങ്കീൽ പത്മനാഭൻ, ടി.ബാലകൃഷ്ണൻ, കെ.പി സുബൈർ, രാജി നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141016/thaliparamba)