---
title: "കേളകം ഗ്രാമപഞ്ചായത്തിൽ ഓണാഘോഷം ഹരിത പ്രോട്ടൊക്കോൾ പാലിച്ചു നടത്തുന്നതിനുള്ള യോഗം നടന്നു"
english_title: "Kelakam Gram Panchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141069/kelakam-gram-panchayath"
published_at: "2023-08-22T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4a2a010e6b_Screenshot_2023-08-22-17-17-18-03_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്തിൽ ഓണാഘോഷം ഹരിത പ്രോട്ടൊക്കോൾ പാലിച്ചു നടത്തുന്നതിനുള്ള യോഗം നടന്നു

> **Lead Summary:** **കേളകം:** ഗ്രാമപഞ്ചായത്തിൽ ഓണാഘോഷം ഹരിത പ്രോട്ടൊക്കോൾ പാലിച്ചു നടത്തുന്നതിനുള്ള യോഗം പഞ്ചായത്ത്‌ ഹാളിൽ നടന്നു. കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ സങ്കടനകൾ, സ്കൂളുകൾ, ക്ലാബുകൾ, ആരാധനാലയങ്ങൾ പൊതു കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തുമ്പോൾ ഹരിത പ്രോട്ടൊക്കോൾ പാലിച്ചുകൊണ്ട് നടത്തണം എന്ന് യോഗത്തിൽ ചർച്ച ചെയ്തു.

## Article Content

**കേളകം:** ഗ്രാമപഞ്ചായത്തിൽ ഓണാഘോഷം ഹരിത പ്രോട്ടൊക്കോൾ പാലിച്ചു നടത്തുന്നതിനുള്ള യോഗം പഞ്ചായത്ത്‌ ഹാളിൽ നടന്നു. കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ സങ്കടനകൾ, സ്കൂളുകൾ, ക്ലാബുകൾ, ആരാധനാലയങ്ങൾ പൊതു കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തുമ്പോൾ ഹരിത പ്രോട്ടൊക്കോൾ പാലിച്ചുകൊണ്ട് നടത്തണം എന്ന് യോഗത്തിൽ ചർച്ച ചെയ്തു.

ഡിസ്പോസിബിൾ പ്ലയ്റ്റ്, ഗ്ലാസ്‌, പേപ്പർ വാഴയില ഇവയെല്ലാം ഒഴിവാക്കണം. വിവിധ തലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പരിശോധന കർശനമാക്കാനും യോഗത്തിൽ ചർച്ചയായി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് യോഗത്തിൽ അധ്യക്ഷൻ ആയി.

വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാർ, മെമ്പർമാർ, വ്യാസ്ഷാ, സെക്രട്ടറി,പഞ്ചായത്ത്‌ ഹെൽത്ത് ഇൻസ്‌പെക്ടർ, ജെ എച്, ഐ വിപിൻ, വി ഇ ഒ,വിവിധ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.പഞ്ചായത്ത്‌ ഹെഡ് ക്ലർക്ക് അനീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141069/kelakam-gram-panchayath)