---
title: "തലശ്ശേരി റെയിൽവേ സ്റ്റേഷന് മുൻവശം കൂറ്റൻ തണൽമരം പൊട്ടിവീണ് വാഹനങ്ങൾ തകർന്നു "
english_title: "THALASSERY"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141075/thalasser"
published_at: "2023-08-22T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4a869956d4_Screenshot_2023-08-22-17-41-40-44_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തലശ്ശേരി റെയിൽവേ സ്റ്റേഷന് മുൻവശം കൂറ്റൻ തണൽമരം പൊട്ടിവീണ് വാഹനങ്ങൾ തകർന്നു 

> **Lead Summary:** **തലശ്ശേരി**: റെയിൽവേ സ്റ്റേഷന് മുൻവശം കൂറ്റൻ തണൽമരം പൊട്ടിവീണ് വാഹനങ്ങൾ തകർന്നു. തലശ്ശേരി റെയിൽ വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിലേ ക്കുള്ള പ്രവേശന കവാടത്തിനരികിൽ നിർത്തിയ ഇരുചക്ര വാഹനങ്ങൾക്ക് മുകളിലാണ് മരം പതിച്ചത്.

## Article Content

**തലശ്ശേരി**: റെയിൽവേ സ്റ്റേഷന് മുൻവശം കൂറ്റൻ തണൽമരം പൊട്ടിവീണ് വാഹനങ്ങൾ തകർന്നു. തലശ്ശേരി റെയിൽ വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിലേ ക്കുള്ള പ്രവേശന കവാടത്തിനരികിൽ നിർത്തിയ ഇരുചക്ര വാഹനങ്ങൾക്ക് മുകളിലാണ് മരം പതിച്ചത്.

ഇവിടെ നിർത്തിയ ഏഴ് ബൈക്കുകൾ മരക്കൊമ്പ് തട്ടി ഭാഗികമായി തകർന്നു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. ട്രെയിനിൽ പതിവായി യാത്ര ചെയ്യുന്ന വരുടെ വാഹനങ്ങളാണ് തകർന്നത്. തടിമരം അപകട ഭീഷണി ഉയർത്തുന്നുണ്ട്.

തലശ്ശേരി അഗ്നിരക്ഷാസേനയിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ഒ.കെ. രജീഷിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141075/thalasser)