---
title: "കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​നാ​യ യു​വാ​വ് ബ​സി​ന​ടി​യി​ൽ പെ​ട്ട് മ​രി​ച്ചു."
english_title: "A two-wheeler tries to overtake a KSRTC bus. The young passenger fell under the bus and died. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141098/a-two-wheeler-tries-to-overtake-a-ksrtc-bus-the-young-passenger-fell-under-the-bus-and-died"
published_at: "2023-08-22T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4ca189baf3_afsgdhfjh.jpg"
keywords: []
---

# കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​നാ​യ യു​വാ​വ് ബ​സി​ന​ടി​യി​ൽ പെ​ട്ട് മ​രി​ച്ചു.

> **Lead Summary:** **കാ​ഞ്ഞി​ര​പ്പ​ള്ളി: **കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​നാ​യ യു​വാ​വ് ബ​സി​ന​ടി​യി​ൽ പെ​ട്ട് മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റം ക​റി​പ്ലാ​വ് ച​മ്പ​ക്ക​ര ബേ​ബി​യു​ടെ മ​ക​ൻ സ്ക​റി​യാ​ച്ച​ൻ ആ​ണ് മ​രി​ച്ച​ത്. വൈ​കി​ട്ട് 5.30 ഓ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശി​ങ്ക​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഡി​വൈ​ഡ​റി​ൽ ത​ട്ടി​യ ബൈ​ക്കി​ൽ നി​ന്നും യു​വാ​വ് ബ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

## Article Content

**കാ​ഞ്ഞി​ര​പ്പ​ള്ളി: **കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​നാ​യ യു​വാ​വ് ബ​സി​ന​ടി​യി​ൽ പെ​ട്ട് മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റം ക​റി​പ്ലാ​വ് ച​മ്പ​ക്ക​ര ബേ​ബി​യു​ടെ മ​ക​ൻ സ്ക​റി​യാ​ച്ച​ൻ ആ​ണ് മ​രി​ച്ച​ത്. വൈ​കി​ട്ട് 5.30 ഓ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശി​ങ്ക​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഡി​വൈ​ഡ​റി​ൽ ത​ട്ടി​യ ബൈ​ക്കി​ൽ നി​ന്നും യു​വാ​വ് ബ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ പി​ൻ​ച​ക്രം യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. വീ​ട്ടി​ൽ നി​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. മാ​താ​വ് സൂ​സ​ൻ. ഭാ​ര്യ ഹാ​സി​ലി​ൻ (എ​റ​ണാ​കു​ളം), മ​ക​ൾ നെ​താ​ലി​യ (ഒ​രു വ​യ​സ്), സ​ഹോ​ദ​ര​ൻ ഇ​ട്ടി​രാ​ച്ച​ൻ (യു​കെ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141098/a-two-wheeler-tries-to-overtake-a-ksrtc-bus-the-young-passenger-fell-under-the-bus-and-died)