---
title: "#wayanad  | സംഗീത റിയാലിറ്റിഷോ വോയ്‌സ് ഓഫ് വയനാട് : ഗ്രാന്റ് ഫിനാലെ ആഗസ്റ്റ് 24ന് "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141171/wayanad"
published_at: "2023-08-23T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5817439a37_IMG-20230823-WA0009.jpg"
keywords: []
---

# #wayanad  | സംഗീത റിയാലിറ്റിഷോ വോയ്‌സ് ഓഫ് വയനാട് : ഗ്രാന്റ് ഫിനാലെ ആഗസ്റ്റ് 24ന് 

> **Lead Summary:** **വയനാട് **: യനാട്ടിലെ മികച്ച ഗായകരെ കണ്ടെത്തുന്നതിന് മലനാട് കമ്മ്യൂമിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റിഡ് സംഘടിപ്പിച്ച സംഗീത റിയാലിറ്റിഷോ വോയ്‌സ് ഓഫ് വയനാടിന്റെ ഗ്രാന്റ് ഫിനാലെ ആഗസ്റ്റ് 24ന് വൈകിട്ട് നാലുമണിമുതല്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയാണ്. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള 200 ലേറെ പേര്‍ പങ്കെടുത്ത മത്സരത്തില്‍ 10 പേരാണ് ഫൈനലില്‍ എത്തിയിട്ടുളളത്.

## Article Content

**വയനാട് **: യനാട്ടിലെ മികച്ച ഗായകരെ കണ്ടെത്തുന്നതിന് മലനാട് കമ്മ്യൂമിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റിഡ് സംഘടിപ്പിച്ച സംഗീത റിയാലിറ്റിഷോ വോയ്‌സ് ഓഫ് വയനാടിന്റെ ഗ്രാന്റ് ഫിനാലെ ആഗസ്റ്റ് 24ന് വൈകിട്ട് നാലുമണിമുതല്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയാണ്. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള 200 ലേറെ പേര്‍ പങ്കെടുത്ത മത്സരത്തില്‍ 10 പേരാണ് ഫൈനലില്‍ എത്തിയിട്ടുളളത്.

ഇവരില്‍നിന്ന് തിരഞ്ഞെടുക്കുന്ന മൂന്നുപേര്‍ക്ക് ഹാപ്പി സെവന്‍ഡെയ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും. പ്രശസ്ത സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്റര്‍ മുഖ്യാഥിതിയായി ചടങ്ങില്‍ പങ്കെടുക്കും. റെജി ഗോപിനാഥ് അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍, ജോസഫ് അവതരിപ്പിക്കുന്ന സാക്‌സോഫോണ്‍ പെര്‍ഫോമന്‍സ് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. വയനാട്ടിലെ മുതിര്‍ന്ന മ്യുസിഷന്‍ എ.ജെ. ജോസി യെ ചടങ്ങില്‍ ആദരിക്കും. മലനാട് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ബെന്നി ഏലിയാസ്, ന്യൂസ് ഡയറക്ടര്‍ പി.ജെ. ഗിരീഷ് കുമാര്‍, പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ രഞ്ജിത്ത് നായ്‌ക്കെട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141171/wayanad)