---
title: "എസ്‌ എന്‍ കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ കെഎസ്‌യുക്കാര്‍  മർദ്ദിച്ചു"
english_title: "KSU workers beat up SFI activists "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14118/ksu-workers-beat-up-sfi-activists"
published_at: "2021-12-03T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a97ad319074_PicsArt_12-03-07.29.51.jpg"
keywords: []
---

# എസ്‌ എന്‍ കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ കെഎസ്‌യുക്കാര്‍  മർദ്ദിച്ചു

> **Lead Summary:** കണ്ണൂര്‍ :കണ്ണൂര്‍ എസ്‌ എന്‍ കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ കെ എസ്‌ യു ക്കാര്‍ മർദ്ദിച്ചു. എസ്‌ എഫ്‌ഐ പ്രവര്‍ത്തകരും ബോള്‍ ബാറ്റ്‌മിന്റണ്‍ ചാമ്പ്യന്‍മാരുമായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ അഗ്രജ്‌, ആരോമല്‍ എന്നിവര്‍ക്കാണ്‌ ക്രൂരമായി മര്‍ദ്ധനമേറ്റത്‌.

## Article Content

കണ്ണൂര്‍ :കണ്ണൂര്‍ എസ്‌ എന്‍ കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ കെ എസ്‌ യു ക്കാര്‍ മർദ്ദിച്ചു. എസ്‌ എഫ്‌ഐ പ്രവര്‍ത്തകരും ബോള്‍ ബാറ്റ്‌മിന്റണ്‍ ചാമ്പ്യന്‍മാരുമായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ അഗ്രജ്‌, ആരോമല്‍ എന്നിവര്‍ക്കാണ്‌ ക്രൂരമായി മര്‍ദ്ധനമേറ്റത്‌.

 വ്യാഴാഴ്ച പകല്‍ മൂന്നിനായിരുന്നു സംഭവം. നവാഗതരെ സ്വീകരിക്കാനായി നിന്നിരുന്ന പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെയാണ്‌ കെ എസ്‌ യുക്കാര്‍ ആക്രമിച്ചത്‌.

പരിക്കേറ്റ എസ്‌ എഫ്‌ ഐ പ്രവര്‍ത്തകരെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടൗണ്‍ പൊലീസ്‌ കേസെടുത്തു.

ആക്രമത്തിലൂടെ വിദ്യാര്‍ഥികളില്‍ ഭീതി നിറച്ച്‌ ക്യാമ്പസുകള്‍ അടക്കി ഭരിക്കാനുള്ള കെ എസ്‌ യു നീക്കം വിലപോവില്ലെന്നും കെ എസ്‌ യു, യൂത്ത്‌ കോണ്‍ഗ്രസ്‌ ആക്രമത്തെ വിദ്യാര്‍ഥി സമൂഹത്തെ അണിനിരത്തി ഒറ്റകെട്ടായി ചെറുക്കുമെന്നും എസ്‌എഫ്‌ഐ എടക്കാട്‌ ഏരിയ സെക്രട്ടറിയേറ്റ്‌ പ്രസ്ഥവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14118/ksu-workers-beat-up-sfi-activists)