---
title: "കണിച്ചാറിൽ വീട്ടിനുള്ളിൽ നിന്നും വാഷും ചാരായവും പിടികൂടി"
english_title: "Wash and liquor were seized from inside the house in Kanichhar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14123/wash-and-liquor-were-seized-from-inside-the-house-in-kanichhar"
published_at: "2021-12-03T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a985cd29d92_PicsArt_12-03-08.18.09.jpg"
keywords: []
---

# കണിച്ചാറിൽ വീട്ടിനുള്ളിൽ നിന്നും വാഷും ചാരായവും പിടികൂടി

> **Lead Summary:** കണിച്ചാർ : കണിച്ചാറിൽ വീട്ടിനുള്ളിൽ നിന്നും വാഷും ചാരായവും പിടികൂടി.കേളകം സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ സതീശന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഷും ചാരായവും ഉപകരണങ്ങളും പിടികൂടിയത്.

## Article Content

കണിച്ചാർ : കണിച്ചാറിൽ വീട്ടിനുള്ളിൽ നിന്നും വാഷും ചാരായവും പിടികൂടി.കേളകം സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ സതീശന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഷും ചാരായവും ഉപകരണങ്ങളും പിടികൂടിയത്.

വീടിനുള്ളിലെ എ.സി റൂമിൽ നിന്നാണ് 200 ലിറ്ററിലധികം വാഷ്, വാറ്റ് ഉപകരണങ്ങൾ, ചാരായം എന്നിവ പോലീസ് പിടികൂടിയത്.

 കണിച്ചാർ സ്വദേശി നൂറ്റിക്കാട്ട് വീട്ടിൽ മാർഷൽ സേവിയർ, വളയംചാൽ കോളനിയിലെ കുട്ടപ്പൻ എന്നിവരെയാണ് വാഷും ചാരായവും വാറ്റുപകരണങ്ങളുമായി കേളകം എസ് എച്ച് ഒ പി.ആർ സതീശൻ, എസ്.ഐ സുരേശൻ, എ എസ് ഐ മാരായ സുനിൽ വളയങ്ങാടൻ, സജേഷ്, എസ് സി പി ഒ മാരായ ശിവദാസൻ, റഷീദ, സി പി ഒ മാരായ സുജേഷ്, സജിൽ, ഡ്രൈവർ സി പി ഒ ജോളി എന്നിവരുടെ നേതൃത്വള്ള പോലീസ് സംഘം പിടികൂടിയത്.

പ്രതികളെ കോടതിയിൽ ഹാജരാക്കും. ഇതിനു മുമ്പ് നിരവധി വാറ്റ് കേസുകളിൽ മാർഷൽ പ്രതിയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14123/wash-and-liquor-were-seized-from-inside-the-house-in-kanichhar)