---
title: "#ambilad | കുട്ടികൾക്കു മുതിർന്നവർക്കും നീന്തൽ പരിശീലനവുമായി കൂത്തുപറമ്പ് ആമ്പിലാട് സഹൃദയ കലാകായിക സാംസ്കാരിക കേന്ദ്രം പ്രവർത്തകർ"
english_title: "Ambilad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141244/ambilad"
published_at: "2023-08-23T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5b6e2f1d44_Picsart_23-08-23_13-05-39-067.jpg"
keywords: []
---

# #ambilad | കുട്ടികൾക്കു മുതിർന്നവർക്കും നീന്തൽ പരിശീലനവുമായി കൂത്തുപറമ്പ് ആമ്പിലാട് സഹൃദയ കലാകായിക സാംസ്കാരിക കേന്ദ്രം പ്രവർത്തകർ

> **Lead Summary:** **ആമ്പിലാട്** : കുട്ടികൾക്കു മുതിർന്നവർക്കും നീന്തൽ പരിശീലനവുമായി കൂത്തുപറമ്പ് ആമ്പിലാട് സഹൃദയ കലാകായിക സാംസ്കാരിക കേന്ദ്രം പ്രവർത്തകർ. ശങ്കരനെല്ലൂർ കുളത്തിൽ വച്ചാണ് ഒരു മാസത്തെ പരിശീലനം നൽകുന്നത്. വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും.

## Article Content

**ആമ്പിലാട്** : കുട്ടികൾക്കു മുതിർന്നവർക്കും നീന്തൽ പരിശീലനവുമായി കൂത്തുപറമ്പ് ആമ്പിലാട് സഹൃദയ കലാകായിക സാംസ്കാരിക കേന്ദ്രം പ്രവർത്തകർ. ശങ്കരനെല്ലൂർ കുളത്തിൽ വച്ചാണ് ഒരു മാസത്തെ പരിശീലനം നൽകുന്നത്. വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും.

നീന്തൽ ജീവിതത്തിൻറെ ഭാഗമാക്കുന്നതിന് വേണ്ടിയും കുട്ടികളെയും മുതിർന്നവരെയും നീന്തൽ പരിശീലിപ്പിക്കുകയാണ് ആമ്പിലാട് ചോന്നത്ത് സഹൃദയ കലാകായിക സാംസ്കാരിക കേന്ദ്രം പ്രവർത്തകർ. ശങ്കരനെല്ലൂർ കുളത്തിൽ വച്ചാണ് പരിശീലനം നൽകുന്നത്. ഒരുമാസം നീണ്ടുനിൽക്കുന്ന ഗ്രാമോത്സവം പരിപാടിയുടെ ഭാഗമായാണ് നീന്തൽ പരിശീലനവും നടത്തുന്നത്. ഒ.പി.മനുപ്, രാജൻ, കെ.രാഗേഷ്, സരീഷ് കെ. തുടങ്ങിയവരാണ് പരിശീലകർ.

പരിശീലന പരിപാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. വി എം തോമസ് അധ്യക്ഷനായിരുന്നു. ടി.കെ അനീഷ്. എ സുനിൽകുമാർ, സുജിത്ത് കേശവ് , അജയൻ പണിക്കർ, പാറക്കണ്ടി ബാലൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141244/ambilad)