---
title: "ഓണത്തെ വരവേൽക്കാൻ ധന്യയുടെ ടെറസിൽ ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു"
english_title: "To welcome Onam, chendumalli flowers bloomed on Dhanya's terrace"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141246/to-welcome-onam-chendumalli-flowers-bloomed-on-dhanyas-terrace"
published_at: "2023-08-23T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5bc6169420_Screenshot_2023-08-23-13-10-51-89_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഓണത്തെ വരവേൽക്കാൻ ധന്യയുടെ ടെറസിൽ ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു

> **Lead Summary:** **ചെറുപുഴ**: ഓണത്തെ വരവേൽക്കാൻ ധന്യയുടെ ടെറസിൽ ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു. വയക്കര എഴുത്തിൻതിടിയിൽ ധന്യ ശിവദാസന്റെ വീട്ടിലാണ് വിവിധയിനം ചെണ്ടുമല്ലികൾ പൂവിട്ടത്. ഒരു യുവ കർഷകയായ ധന്യ പ്രത്യേകം തയ്യാറാക്കിയ ഗ്രോ ബാഗിലാണ് ചെടികൾ നട്ടുവളർത്തിയത്.

## Article Content

**ചെറുപുഴ**: ഓണത്തെ വരവേൽക്കാൻ ധന്യയുടെ ടെറസിൽ ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു. വയക്കര എഴുത്തിൻതിടിയിൽ ധന്യ ശിവദാസന്റെ വീട്ടിലാണ് വിവിധയിനം ചെണ്ടുമല്ലികൾ പൂവിട്ടത്. ഒരു യുവ കർഷകയായ ധന്യ പ്രത്യേകം തയ്യാറാക്കിയ ഗ്രോ ബാഗിലാണ് ചെടികൾ നട്ടുവളർത്തിയത്.

ചിങ്ങം 1 കർഷക ദിനത്തിൽ ധന്യയെ പെരിങ്ങോം പഞ്ചായത്ത് കൃഷി ഭവൻന്റെ നേതൃത്വത്തിൽ ആദരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ധന്യയെ തേടിയെത്തിയിട്ടുണ്ട്. നാല് വർഷമായി ധന്യ ടെറസിൽ ചെണ്ടുമല്ലി കൃഷി നടത്തിവരുന്നു. ധന്യ മട്ടുപ്പാവിൽ ചെണ്ടുമല്ലിക്കൊപ്പം പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141246/to-welcome-onam-chendumalli-flowers-bloomed-on-dhanyas-terrace)