---
title: "#pariyaram | പരിയാരം പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് പരിയാരം എന്നിവയുടെ നേതൃത്വത്തിൽ ഓണ ശ്രീ വില്ലേജ് ഫെസ്റ്റിന് തുടക്കമായി"
english_title: "Pariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141247/pariyaram"
published_at: "2023-08-23T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5ba495a961_Picsart_23-08-23_13-20-06-738.jpg"
keywords: []
---

# #pariyaram | പരിയാരം പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് പരിയാരം എന്നിവയുടെ നേതൃത്വത്തിൽ ഓണ ശ്രീ വില്ലേജ് ഫെസ്റ്റിന് തുടക്കമായി

> **Lead Summary:** പരിയാരം പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് പരിയാരം എന്നിവയുടെ നേതൃത്വത്തിൽ ഓണ ശ്രീ വില്ലേജ് ഫെസ്റ്റിന് തുടക്കമായി. കാഞ്ഞിരങ്ങാട് ആർ ടി ഒ ഗ്രൗണ്ടിന് സമീപം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

പരിയാരം പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് പരിയാരം എന്നിവയുടെ നേതൃത്വത്തിൽ ഓണ ശ്രീ വില്ലേജ് ഫെസ്റ്റിന് തുടക്കമായി. കാഞ്ഞിരങ്ങാട് ആർ ടി ഒ ഗ്രൗണ്ടിന് സമീപം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ കെ കെ രത്നകുമാരി സ്റ്റാളിന്റെയും പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി ഫുഡ് കോർട്ടിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ സുർജിത്ത് ആദ്യ വിൽപ്പന നിർവഹിച്ചു. പി പി ബാബുരാജ്, ടോണ വിൻസെന്റ്, ആർ ഗോപാലൻ, ടി പി രജനി, പി പി ഷൈമ തുടങ്ങിയവർ സംസാരിച്ചു. വിവിധ ദിവസങ്ങളിലായി കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടി, ഗാനമേള, നാടൻ പാട്ട്, വിൽ കലാമേള തുടങ്ങി നിരവധി പരിപാടികളും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141247/pariyaram)