---
title: "ചെങ്ങളായിൽ വീട്ടിലെ ശുചിമുറിയിൽ നിന്ന് 6 അടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. "
english_title: "Chengalayi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141251/chengalayi"
published_at: "2023-08-23T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5bd5dc2155_Picsart_23-08-23_13-32-50-496.jpg"
keywords: []
---

# ചെങ്ങളായിൽ വീട്ടിലെ ശുചിമുറിയിൽ നിന്ന് 6 അടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. 

> **Lead Summary:** **ചെങ്ങായി** : വീട്ടിലെ ശുചിമുറിയിൽ നിന്ന് 6 അടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. ചെങ്ങളായിലെ ഇരുപ്പയ്ക്കൽ ഹൌസിൽ ഇ കെ ജയന്റെ വീട്ടിലെ ശുചീമുറിയിൽ ആണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.

## Article Content

**ചെങ്ങായി** : വീട്ടിലെ ശുചിമുറിയിൽ നിന്ന് 6 അടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. ചെങ്ങളായിലെ ഇരുപ്പയ്ക്കൽ ഹൌസിൽ ഇ കെ ജയന്റെ വീട്ടിലെ ശുചീമുറിയിൽ ആണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ശുചീമുറിയിൽ കയറുമ്പോൾ പാമ്പ് ചീറ്റുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ശുചീമുറിയിലെ ബക്കറ്റിന് സമീപം 6 അടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടത്. തുടർന്ന് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി രതീശന്റെ നിർദേശ പ്രകാരം ഫോറസ്റ്റ് റെസ്‌ക്യുവർ ഷാജി ബക്കളം സ്ഥലത്തെത്തി പാമ്പിനെ പുടികൂടുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141251/chengalayi)