---
title: "ഡിവൈഎഫ്ഐയുടെ പരിപാടിയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച അധ്യാപകർക്കെതിരെ  നിയമനടപടി ആവശ്യപ്പെട്ട് ബിജെപി"
english_title: "BJP demands legal action against teachers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141262/bjp-demands-legal-action-against-teachers"
published_at: "2023-08-23T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5c81e96df2_Screenshot_2023-08-23-14-12-49-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഡിവൈഎഫ്ഐയുടെ പരിപാടിയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച അധ്യാപകർക്കെതിരെ  നിയമനടപടി ആവശ്യപ്പെട്ട് ബിജെപി

> **Lead Summary:** **ചിറ്റാരിപ്പറമ്പ**: ഡിവൈഎഫ്ഐയുടെ പരിപാടിയിൽ ബഡ്സ് സ്കൂളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച അധ്യാപകർക്കെതിരെ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് ബിജെപി ചിറ്റാരിപ്പറമ്പ് മണ്ഡലം കമ്മിറ്റി.

## Article Content

**ചിറ്റാരിപ്പറമ്പ**: ഡിവൈഎഫ്ഐയുടെ പരിപാടിയിൽ ബഡ്സ് സ്കൂളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച അധ്യാപകർക്കെതിരെ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് ബിജെപി ചിറ്റാരിപ്പറമ്പ് മണ്ഡലം കമ്മിറ്റി.

ആഗസ്റ്റ് 15 നു ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തിയ ഒരു പരിപാടിയുടെ പ്രചരണാർത്ഥം മാങ്ങാട്ടിടം കൈതേരി നടത്തിയ കാൽനട പ്രചരണ ജാഥയിൽ പ്രദേശത്തെ ബഡ്സ് സ്കൂളിലെ വിദ്യാർഥികളെ ജാഥയ്ക്ക് സ്വീകരണം നൽകുന്നതിന് വേണ്ടി പ്രേരിപ്പിച്ച സ്കൂൾ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി ചിറ്റാരിപ്പറമ്പ് മണ്ഡലം കമ്മിറ്റി സംസ്ഥാന ബാലാവകാശ കമ്മീഷനും, കണ്ണൂർ ജില്ലാ കലക്ടർക്കും , മാങ്ങാട്ടിടം പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി.

സംസ്ഥാന അധികൃതരിൽ നിന്നും നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ, ദേശീയ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.ബിജെപി ചിറ്റാരിപ്പറമ്പ് പ്രസിഡന്റ് കെ പി രാജേഷ്, ജനറൽ സെക്രട്ടറി പി അനീഷ് നീർവേലി, മണ്ഡലം സെക്രട്ടറി ഹൃദ്യ പ്രമോദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141262/bjp-demands-legal-action-against-teachers)