---
title: "പേരാവൂര്‍ വനാതിര്‍ത്തികളില്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള യോഗം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ചേര്‍ന്നു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141275/iritty"
published_at: "2023-08-23T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5d21c1b48e_Picsart_23-08-23_14-53-48-891.jpg"
keywords: []
---

# പേരാവൂര്‍ വനാതിര്‍ത്തികളില്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള യോഗം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ചേര്‍ന്നു

> **Lead Summary:** **പേരാവൂര്‍;** നിയോജകമണ്ഡലത്തിലെ വനാതിര്‍ത്തികളില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സണ്ണി ജോസഫ്‌ എം എല്‍ എ യുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റ്‌ മാരുടെയും യോഗം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ചേര്‍ന്നു.

## Article Content

**പേരാവൂര്‍;** നിയോജകമണ്ഡലത്തിലെ വനാതിര്‍ത്തികളില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സണ്ണി ജോസഫ്‌ എം എല്‍ എ യുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റ്‌ മാരുടെയും യോഗം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ചേര്‍ന്നു.

അയ്യന്‍കുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവില്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് പ്രോപ്പോസല്‍ 2022ല്‍ അയച്ചത് പെന്റിംഗായത് എവിടെയെന്നു അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുംമെന്നും. 2021ലെ വിള നാശത്തിനുള്ള നഷ്ടപരിഹാരം കൊടുത്തു. ബാക്കിയുള്ളത് കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും വാച്ചര്‍ മാരുടെ വേതനം ഓണത്തിന് മുന്പ് കൊടുക്കാന്‍ ആവശ്യപ്പെട്ടു.

കൊട്ടിയൂര്‍ റേഞ്ച് മൊത്തമായി ഫെന്‍സിംഗ് ചെയ്യാന്‍ ശ്രമിക്കാനും ഫീല്‍ഡ് പഞ്ചായത്തിലെ ജനപ്രതിനിധികളുമായി ചേര്‍ന്ന് തീരുമാനമാക്കാനും ഫലപ്രദമായ സംവിധാനം ഉണ്ടാക്കണമെന്നും. ബോര്‍ഡ് വെക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും എം എല്‍ എ യോഗത്തില്‍ ആവശ്യപ്പെട്ടു.

അറളം ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രസാദ്‌, കൊട്ടിയൂര്‍ ആര്‍ എഫ് ഒ സുധീര്‍ നാറോത്ത്, കൊട്ടിയൂര്‍ ഡെപ്യുട്ടി ആര്‍ എഫ് ഒ ജിജില്‍ കെ, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌  കെ വേലായുധന്‍, കൊട്ടിയൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌  റോയ് നമ്പുടാകം, കേളകം പഞ്ചായത്ത് പ്രസിഡന്റ്‌. സി ടി അനീഷ്‌, മുഴക്കുന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി ബിന്ദു, അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141275/iritty)