---
title: "കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ജില്ലയില്‍"
english_title: "P prasad at kannur today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14129/p-prasad-at-kannur-today"
published_at: "2021-12-03T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a996479516c_images - 2021-12-03T092959.767.jpeg"
keywords: []
---

# കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ജില്ലയില്‍

> **Lead Summary:**  കണ്ണൂര്‍ :കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഡിസംബര്‍ മൂന്ന് വെള്ളി ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് പൊലീസ് സഭാ ഹാളില്‍ റിവ്യൂ മീറ്റിങ്ങ്.

## Article Content

 കണ്ണൂര്‍ :കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഡിസംബര്‍ മൂന്ന് വെള്ളി ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് പൊലീസ് സഭാ ഹാളില്‍ റിവ്യൂ മീറ്റിങ്ങ്.

ഉച്ചക്ക് രണ്ട് മണിക്ക് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പ്രകാരമുള്ള കൂണ്‍ഗ്രാമത്തിന്റെയും ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം തയ്യാറാക്കപ്പെട്ട സസ്യപോഷണ ഔഷധകൂട്ടുകളുടെയും വിതരണവും പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരമുള്ള തൈ നടീല്‍ എന്നിവയുടെയും ഉദ്ഘാടനം.

വൈകിട്ട് 3.30ന് മുണ്ടേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുണ്ടേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന സകുടുംബം സംയോജിത കൃഷി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷി ഉല്‍പാദനോപാദികളുടെ വിതരണോദ്ഘാടനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14129/p-prasad-at-kannur-today)