---
title: "ഭിന്നശേഷി ദിനാചരണം; ഉണര്‍വ് 2021 ഉദ്ഘാടനം ഇന്ന്"
english_title: "Fragility Day; Awakening 2021 inauguration today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14130/fragility-day-awakening-2021-inauguration-today"
published_at: "2021-12-03T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a998293ad56_images (22).png"
keywords: []
---

# ഭിന്നശേഷി ദിനാചരണം; ഉണര്‍വ് 2021 ഉദ്ഘാടനം ഇന്ന്

> **Lead Summary:** കണ്ണൂര്‍ :ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ മൂന്നിന് സമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ്വ് 2021 സംഘടിപ്പിക്കുന്നു.

## Article Content

കണ്ണൂര്‍ :ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ മൂന്നിന് സമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ്വ് 2021 സംഘടിപ്പിക്കുന്നു.

പോലീസ് സഭാ ഹാളില്‍ രാവിലെ 9.30ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന എല്ലാവര്‍ക്കും പ്രാപ്യമായ, സുസ്ഥിരമായ കൊവിഡാനന്തര ലോകത്തിനായി ഭിന്നശേഷിയുള്ളവരുടെ നേതൃത്വവും പങ്കാളിത്തവും എന്നതാണ് ഇത്തവണത്തെ ഭിന്നശേഷി ദിന സന്ദേശം.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍ അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14130/fragility-day-awakening-2021-inauguration-today)