---
title: "#Manathana | മണത്തണയിൽ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141305/manathana"
published_at: "2023-08-23T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5ef8005761_Screenshot_2023-08-23-17-04-35-47_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Manathana | മണത്തണയിൽ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:**  **മണത്തണ**: മണത്തണയിൽ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഓടംതോട് സ്വദേശിയായ തോമസ് വട്ടക്കുന്നേലിന്‍റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് 2 മുട്ട കോഴികളെയാണ് വിഴുങ്ങിയത്.

## Article Content

 **മണത്തണ**: മണത്തണയിൽ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഓടംതോട് സ്വദേശിയായ തോമസ് വട്ടക്കുന്നേലിന്‍റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് 2 മുട്ട കോഴികളെയാണ് വിഴുങ്ങിയത്.

 ഇന്ന് ഉച്ചയോടു കൂടിയായിരുന്നു പേരാവൂർ മണത്തണയിലെ ഓടംതോട് പള്ളിക്കുന്ന് റോഡിൽ പെരുമ്പാമ്പിനെ കണ്ടത്. ഓടംതോട് അത്തിപ്പാലം സ്വദേശിയായ തോമസ് വട്ടക്കുന്നേലിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. മുട്ടയിടുന്ന രണ്ടു കോഴികളെ വിഴുങ്ങിയ നീലയിലായിരുന്നു പെരുമ്പാമ്പ് ഉണ്ടായിരുന്നത്.

ഉച്ചയ്ക്ക് കോഴിക്ക് തീറ്റ കൊടുക്കാൻ കോഴിക്കൂട്ടിന് സമീപം പോയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത് എന്നും കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് രണ്ട് മുട്ട കോഴികളെ വിഴുങ്ങി എന്നും വീട്ടുടമയായ തോമസ് വട്ടക്കുന്നേൽ പറഞ്ഞു.സംഭവത്തെത്തുടർന്ന് വനംവകുപ്പിൽ വിവരമറിയിക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥർ വന്ന് പാമ്പിനെ പിടികൂടിയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141305/manathana)