---
title: "യൂത്ത് ഐക്കണ്‍ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു"
english_title: "Youth icon Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14132/youth-icon-award"
published_at: "2021-12-03T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a998c860d19_images (23).png"
keywords: []
---

# യൂത്ത് ഐക്കണ്‍ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂര്‍ :സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2021-21 ന് അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂര്‍ :സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2021-21 ന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം/സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുക.

അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്. അപേക്ഷകര്‍ യുവജനക്ഷേമ ബോര്‍ഡില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടില്ലാത്തവരും മുമ്പ് യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അര്‍ഹരായിട്ടില്ലാത്തവരുമായിരിക്കണം പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുക. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ സമ്മാനത്തുകയും ബഹുമതി ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ official.ksyc@gmail.com എന്ന മെയില്‍ ഐഡിയില്‍ അറിയിക്കാം. കമ്മീഷന്റെ വികാസ് ഭവനിലെ ഓഫീസില്‍ നേരിട്ടും നിര്‍ദേശങ്ങള്‍ നല്‍കാം. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14132/youth-icon-award)