---
title: "ചാ​ന്ദ്ര ദൗ​ത്യ​ത്തി​ൽ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ. ച​ന്ദ്ര​യാ​ൻ 3 ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ‌ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തി."
english_title: "India made history in the lunar mission. Chandrayaan 3 performed a soft landing on the lunar surface. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141320/india-made-history-in-the-lunar-mission-chandrayaan-3-performed-a-soft-landing-on-the-lunar-surface"
published_at: "2023-08-23T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e60b0cd5453_cxvfg.jpg"
keywords: []
---

# ചാ​ന്ദ്ര ദൗ​ത്യ​ത്തി​ൽ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ. ച​ന്ദ്ര​യാ​ൻ 3 ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ‌ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തി.

> **Lead Summary:** **ബം​ഗ​ളൂ​രു: **ചാ​ന്ദ്ര ദൗ​ത്യ​ത്തി​ൽ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ. ച​ന്ദ്ര​യാ​ൻ 3 ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ‌ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തി. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​മെ​ന്ന ച​രി​ത്ര നേ​ട്ട​മാ​ണ് ഇ​തോ​ടെ ച​ന്ദ്ര​ന്‍റെ മ​ണ്ണി​ൽ പി​റ​ന്ന​ത്. യു​എ​സ്, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ച​ന്ദ്ര​നി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മെ​ന്ന റി​ക്കാ​ർ​ഡും ഇ​ന്ത്യ​ക്ക് സ്വ​ന്ത​മാ​യി. ച​ന്ദ്ര​നി​ൽ​നി​ന്ന് കു​റ​ഞ്ഞ​ത് 25 കി​ലോ​മീ​റ്റ​ർ അ​ടു​ത്താ​യി ഭ്ര​മ​ണം ചെ​യ്യു​ന്ന ച​ന്ദ്ര​യാ​നെ നാ​ലു ഘ​ട്ട​മാ​യി താ​ഴ്ത്തി​യാ​ണ് സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്.

## Article Content

**ബം​ഗ​ളൂ​രു: **ചാ​ന്ദ്ര ദൗ​ത്യ​ത്തി​ൽ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ. ച​ന്ദ്ര​യാ​ൻ 3 ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ‌ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തി. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​മെ​ന്ന ച​രി​ത്ര നേ​ട്ട​മാ​ണ് ഇ​തോ​ടെ ച​ന്ദ്ര​ന്‍റെ മ​ണ്ണി​ൽ പി​റ​ന്ന​ത്. യു​എ​സ്, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ച​ന്ദ്ര​നി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മെ​ന്ന റി​ക്കാ​ർ​ഡും ഇ​ന്ത്യ​ക്ക് സ്വ​ന്ത​മാ​യി. ച​ന്ദ്ര​നി​ൽ​നി​ന്ന് കു​റ​ഞ്ഞ​ത് 25 കി​ലോ​മീ​റ്റ​ർ അ​ടു​ത്താ​യി ഭ്ര​മ​ണം ചെ​യ്യു​ന്ന ച​ന്ദ്ര​യാ​നെ നാ​ലു ഘ​ട്ട​മാ​യി താ​ഴ്ത്തി​യാ​ണ് സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്.

റ​ഫ് ബ്രേ​ക്കിം​ഗ് എ​ന്ന ഘ​ട്ട​ത്തി​ൽ സെ​ക്ക​ൻ​ഡി​ൽ 1.68 കി​ലോ​മീ​റ്റ​ർ പ്ര​വേ​ഗ​ത്തി​ൽ 90 ഡി​ഗ്രി​യി​ൽ തി​ര​ശ്ചീ​ന​മാ​യി സ​ഞ്ച​രി​ക്കു​ന്ന പേ​ട​ക​ത്തെ ലം​ബ​ദി​ശ​യി​ൽ കൊ​ണ്ടു വ​രു​ന്ന​താ​യി​രു​ന്നു ആ​ദ്യ​പ​ടി. 690 സെ​ക്ക​ൻ​ഡ് നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ദ്യ ഘ​ട്ട​ത്തി​ൽ ച​ന്ദോ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് 30 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ​ഞ്ച​രി​ച്ച പേ​ട​ക​ത്തെ 7.4 കി​ലോ​മീ​റ്റ​റി​ലേ​ക്ക് താ​ഴ്ത്തി​ക്കൊ​ണ്ടു​വ​ന്നു. ച​ന്ദ്ര​നെ ഭ്ര​മ​ണം ചെ​യ്തി​രു​ന്ന പേ​ട​കം ലാ​ൻ​ഡിം​ഗ് ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് 713.5 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു. ലാ​ൻ​ഡ​റി​ലെ നാ​ല് ത്ര​സ്റ്ററുകളി​ൽ ര​ണ്ടെ​ണ്ണം വീ​തം വി​പ​രീ​ത​ദി​ശ​ക​ളി​ൽ ജ്വ​ലി​പ്പി​ച്ചാ​ണ് ഇ​തു സാ​ധ്യ​മാ​ക്കി​യ​ത്. പി​ന്നീ​ട് ഓൾ​റ്റി​റ്റ്യൂ​ഡ് ഹോ​ൾ​ഡ് ഫേ​സി​ൽ പ​ത്തു​സെ​ക്ക​ൻ​ഡ് സ​മ​യം ത്ര​സ്റ്ററു​ക​ൾ പ്ര​വ​ർ​ത്തി​ച്ച് പേ​ട​ക​ത്തെ ലം​ബ​ദി​ശ​യി​ലേ​ക്കു തി​രി​ച്ച് ച​ന്ദ്ര​നി​ൽ​നി​ന്ന് 6.8 കി​ലോ​മീ റ്റ​ർ താ​ഴ്ത്തി​ക്കൊ​ണ്ടു​വ​ന്നു.

തി​ര​ശ്ചീ​ന​പ്ര​വേ​ഗം സെ​ക്ക​ൻ​ഡി​ൽ 336 മീ​റ്റ​റും ലം​ബ​പ്ര​വേ​ഗം സെ​ക്ക​ൻ​ഡി​ൽ 59 മീ​റ്റ​റു​മാ​യി​രി​ന്നു പ്ര​വേ​ഗം. അ​വ​സാ​ന ഘ​ട്ട​മാ​യ ഫൈ​ൻ ബ്രേ​ക്കിം​ഗ് ഫേ​സി​ൽ 175 സെ​ക്ക​ൻ​ഡ് ത്ര​സ്റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ച് പേ​ട​ക​ത്തെ പൂ​ർ​ണാ​യും ലം​ബ​ദി​ശ​യി​ൽ എ​ത്തി​ച്ചു. ച​ന്ദ്രോ​പ​രി​ത​ല ത്തി​ൽ​നി​ന്ന് 800 മു​ത​ൽ 1000 മീ​റ്റ​ർ ഉ​യ​ര​ത്തി​ലെ​ത്തി​യ പേ​ട​കം നേ​രേ താ​ഴേ​ക്കു ലാ​ൻ​ഡ് ചെ​യ്യാ​ൻ ആ​രം​ഭി​ച്ചു.

ടെ​ർ​മി​ന​ൽ ഡി​സെ​ന്‍റ് ഫേ​സ് എ​ന്നാ​ണ് ഇ​തി​നു പ​റയു​ന്ന​ത്. 131 സെ​ക്ക​ൻ​ഡ് ത്ര​സ്റ്ററുക​ൾ പ്ര​വ​ർ​ത്തി​ച്ച് പേ​ട​കം ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് 150 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ​എ​ത്തി​ച്ചു. 22 സെ​ക്ക​ൻ​ഡ് ലാ​ൻ​ഡ​ർ അ​വി​ടെ ഹോ​ൾ​ഡ് ചെ​യ്തു. പേ​ട​ക​ത്തി​ലെ കാ​മ​റ​ക​ൾ പ്ര​ദേ​ശ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളെ​ടു​ത്ത് ലാ​ൻ​ഡിം​ഗ് പ്ര​ദേ​ശ​ത്തി​ന്‍റെ സ്വ​ഭാ​വം പ​രി​ശോ ധി​ച്ച് അ​വി​ടം അ​നു​യോ​ജ്യ​മെ​ന്ന് ക​ണ്ട് സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141320/india-made-history-in-the-lunar-mission-chandrayaan-3-performed-a-soft-landing-on-the-lunar-surface)