---
title: "പുതിയ വ​കഭേദമായ ഒമിക്രോൺ സിംഗപൂരിലും"
english_title: "The new variant Omicron is also available in Singapore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14135/the-new-variant-omicron-is-also-available-in-singapore"
published_at: "2021-12-03T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a99d659ed9f_Screenshot_20211203_100007.jpg"
keywords: []
---

# പുതിയ വ​കഭേദമായ ഒമിക്രോൺ സിംഗപൂരിലും

> **Lead Summary:** ക്വാലാലംപൂർ: ​കൊറോണ വൈറസിന്‍റെ പുതിയ വ​കഭേദമായ ഒമിക്രോൺ സിംഗപൂരിലും. ജോഹന്നാസ്​ ബർഗിൽനിന്ന്​ വിമാനത്തിലെത്തിയ രണ്ടുപേർക്കാണ്​ പ്രഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയതെന്നും സിംഗപൂർ ആരോഗ്യമന്ത്രാലയം അറിയിച്ചു.

## Article Content

ക്വാലാലംപൂർ: ​കൊറോണ വൈറസിന്‍റെ പുതിയ വ​കഭേദമായ ഒമിക്രോൺ സിംഗപൂരിലും. ജോഹന്നാസ്​ ബർഗിൽനിന്ന്​ വിമാനത്തിലെത്തിയ രണ്ടുപേർക്കാണ്​ പ്രഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയതെന്നും സിംഗപൂർ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഫലം സ്​ഥിരീകരിക്കാൻ കൂടുതൽ പരിശോധന നടത്തേണ്ടി വരുമെന്നും അവർ അറിയിച്ചു. രണ്ടു സിംഗപൂരുകാർക്ക്​ രോഗം സ്​ഥിരീകരിച്ചു. ഇവർ മറ്റുള്ളവരുമായി ​സമ്പർക്കം പുലർത്തിയിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റു 19 യാത്രക്കാരെ പരിശോധനക്ക്​ വിധേയമാക്കി. എല്ലാവരും നെഗറ്റീവാണെന്നും ഇവർ നിരീക്ഷണത്തിൽ തുടരുമെന്നും പ്രസ്​താവനയിൽ പറയുന്നു.

രോഗം സ്​ഥിരീകരിച്ച രണ്ടുപേരും രണ്ടു ഡോസ്​ വാക്​സിനും സ്വീകരിച്ചിരുന്നു. ചുമ, തൊണ്ടയിൽ അസ്വസ്​ഥത എന്നീ രോഗലക്ഷണങ്ങൾ ഇരുവർക്കും ഉണ്ടായിരുന്നു.

ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ ഏഴ്​ ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക്​​ സിംഗപൂർ യാത്രവിലക്ക്​ ഏർപ്പെടുത്തിയിരുന്നു. മറ്റുള്ളവരെ യാത്ര പുറപ്പെടുന്നതിന്​ മുമ്പും ശേഷവും പരിശോധനക്ക്​ വിധേയമാക്കും. ലോകത്ത്​ വാക്​സിനേഷൻ നിരക്ക്​ ഏറ്റവും ഉയർന്ന രാജ്യമാണ്​ സിംഗപൂർ. 98 ശതമാനം പേർക്കും വാക്​സിൻ കുത്തിവെപ്പ്​ നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14135/the-new-variant-omicron-is-also-available-in-singapore)