---
title: "എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 1,28,69,000 രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. "
english_title: "1,28,69,000 from three passengers by the Air Customs Intelligence Department. Pa's gold was caught. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141358/12869000-from-three-passengers-by-the-air-customs-intelligence-department-pas-gold-was-caught"
published_at: "2023-08-23T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e630491b78e_jbknldfzc.jpg"
keywords: []
---

# എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 1,28,69,000 രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. 

> **Lead Summary:** **നെ​ടു​മ്പാ​ശേ​രി:** കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 1,28,69,000 രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. 2,548.91 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സ​മീ​പ​കാ​ല​യ​ള​വി​ൽ ഒ​രു ദി​വ​സം ഇ​ത്ര​യ​ധി​കം സ്വ​ർ​ണം പി​ടി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് 26 ല​ക്ഷം വി​ല​യു​ള്ള സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ഷ​റ​ഫ് 565.31 ഗ്രാം ​തൂ​ക്കം​വ​രു​ന്ന മി​ശ്രി​ത​വു​മാ​യി ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട​ങ്ങി​യ​ത്.

## Article Content

**നെ​ടു​മ്പാ​ശേ​രി:** കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 1,28,69,000 രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. 2,548.91 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സ​മീ​പ​കാ​ല​യ​ള​വി​ൽ ഒ​രു ദി​വ​സം ഇ​ത്ര​യ​ധി​കം സ്വ​ർ​ണം പി​ടി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് 26 ല​ക്ഷം വി​ല​യു​ള്ള സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ഷ​റ​ഫ് 565.31 ഗ്രാം ​തൂ​ക്കം​വ​രു​ന്ന മി​ശ്രി​ത​വു​മാ​യി ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട​ങ്ങി​യ​ത്.

കൊ​ച്ചി​യി​ൽ​നി​ന്നു ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​കാ​ൻ ടി​ക്ക​റ്റെ​ടു​ത്ത ഇ​യാ​ൾ വി​മാ​ന​ത്തി​ൽ ക​യ​റി​യ ഉ​ട​നെ സീ​റ്റി​ന്‍റെ സൈ​ഡ് പാ​ന​ൽ ഇ​ള​ക്കി സ്വ​ർ​ണം പു​റ​ത്തെ​ടു​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ വി​വ​രം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​മാ​നം ദു​ബാ​യി​ൽ നി​ന്നാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ​മാ​ണ് വി​മാ​ന​ത്തി​ന്‍റെ സൈ​ഡ് പാ​ന​ലി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത് എ​ന്നാ​ണ് നി​ഗ​മ​നം. മു​ൻ​കൂ​ട്ടി ന​ൽ​കി​യി​രു​ന്ന ര​ഹ​സ്യ സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ച്ചി​യി​ൽ​നി​ന്ന് അ​ഷ​റ​ഫ് ഈ ​വി​മാ​ന​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​ത്. വി​മാ​ന​ത്തി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന സ്വ​ർ​ണം എ​ടു​ത്ത് ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ര​നാ​യി പ​രി​ശോ​ധ​ന കൂ​ടാ​തെ ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ളം വ​ഴി പു​റ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഈ ​വി​ധ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ൾ കൊ​ച്ചി​യി​ലെ​ത്തി ആ​ഭ്യ​ന്ത​ര സ​ർ​വീ​സാ​യി പോ​കു​മ്പോ​ൾ ഇ​വി​ടെ​നി​ന്നു പോ​കു​ന്ന യാ​ത്ര​ക്കാ​ര​ൻ അ​തി​ൽ ക​യ​റി ഒ​ളി​പ്പി​ച്ചു വ​യ്ക്കു​ന്ന സ്വ​ർ​ണം എ​ടു​ത്തു​കൊ​ണ്ടു പോ​കു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മ​ലേ​ഷ്യ​യി​ൽ​നി​ന്ന് ആ​കാ​ശ് എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഹു​സൈ​ന്‍റെ പ​ക്ക​ൽ​നി​ന്നാ​ണ് 54.41 ല​ക്ഷം രൂ​പ വി​ല​യു​ള്ള 1,051 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ സ്വ​ർ​ണ മി​ശ്രി​തം നാ​ല് ക്യാ​പ്സ്യൂ​ളു​ക​ളാ​ക്കി ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് കൊ​ണ്ടു​വ​ന്ന​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഫൈ​സ​ലി​ൽ നി​ന്നാ​ണ് 48.28 ല​ക്ഷം രൂ​പ വി​ല​യു​ള്ള 932.6 ഗ്രാം ​സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ൾ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ദു​ബാ​യി​ൽ​നി​ന്ന് എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലാ​ണ് എ​ത്തി​യ​ത്. 8 സ്വ​ർ​ണ ബി​സ്ക്ക​റ്റു​ക​ൾ പേ​ഴ്സി​ന​ക​ത്ത് പ്ര​ത്യേ​ക അ​റ ഉ​ണ്ടാ​ക്കി ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു യാ​ത്ര​ക്കാ​രെ​യും എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141358/12869000-from-three-passengers-by-the-air-customs-intelligence-department-pas-gold-was-caught)