---
title: "എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ് ന​ട​ത്തി."
english_title: "Vigilance raids were conducted in excise offices. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141360/vigilance-raids-were-conducted-in-excise-offices"
published_at: "2023-08-23T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6318588761_fjghj.jpg"
keywords: []
---

# എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ് ന​ട​ത്തി.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **ഓ​ണ​ക്കാ​ല ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന​ത്തെ 75 എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ് ന​ട​ത്തി. ഓ​ണ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​ല ക​ള്ളു​ഷാ​പ്പു​ക​ളി​ലും ബാ​റു​ക​ളി​ലും പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഉ​ട​മ​ക​ളി​ൽ ചി​ല എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​താ​യി സൂ​ച​ന​യു​ണ്ട്.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **ഓ​ണ​ക്കാ​ല ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന​ത്തെ 75 എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ് ന​ട​ത്തി. ഓ​ണ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​ല ക​ള്ളു​ഷാ​പ്പു​ക​ളി​ലും ബാ​റു​ക​ളി​ലും പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഉ​ട​മ​ക​ളി​ൽ ചി​ല എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​താ​യി സൂ​ച​ന​യു​ണ്ട്.

ബാ​ർ, ക​ള്ളു​ഷാ​പ്പ് ലൈ​സ​ൻ​സ് നി​ബ​ന്ധ​ന​ക​ൾ​ക്കും പെ​ർ​മി​റ്റു​ക​ൾ​ക്കും വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള്ളു​ഷാ​പ്പു​ക​ൾ​ക്കും ബാ​റു​ക​ൾ​ക്കും ചി​ല എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്താ​ശ ചെ​യ്യു​ന്ന​താ​യും വി​ജി​ല​ൻ​സ് ക​ണ്ടെത്തി. ​

എ​ക്സൈ​സ് ഓ​ഫി​സു​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ല ബാ​റു​ക​ളി​ലും ക​ള്ളു​ഷാ​പ്പു​ക​ളി​ലും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും വി​വ​ര​മു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യാഴാഴ്ച ല​ഭ്യ​മാ​കും.

സം​സ്ഥാ​ന​ത്തെ എ​ല്ലാ എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ളി​ലേ​യും തെ​ര​ഞ്ഞെ​ടു​ത്ത എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ളി​ലും റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ലു​മാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ൻ കോ​ക്ടെ​യ്ൽ എ​ന്ന പേ​രി​ൽ ഉ​ച്ച​യ്ക്ക് ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ ഒ​രേ സ​മ​യം വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. പ​രി​ശോ​ധ​ന രാ​ത്രി​വ​രെ നീ​ണ്ടു. 16 എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ളി​ലും 45 റേ​ഞ്ച് ഓ​ഫീ​സു​ക​ളും ഉ​ൾ​പ്പ​ടെ 75ഓ​ളം എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ലാ​യി​രു​ന്നു വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141360/vigilance-raids-were-conducted-in-excise-offices)