---
title: "ഇന്ത്യൻ കരസേനക്ക്​ പുതിയ യൂനിഫോം ഒരുങ്ങുന്നു"
english_title: "New uniforms are being prepared for the Indian Army"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14138/new-uniforms-are-being-prepared-for-the-indian-army"
published_at: "2021-12-03T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a99fb86719e_Screenshot_20211203_100941.jpg"
keywords: []
---

# ഇന്ത്യൻ കരസേനക്ക്​ പുതിയ യൂനിഫോം ഒരുങ്ങുന്നു

> **Lead Summary:** ന്യൂഡൽഹി: ഇന്ത്യൻ കരസേനക്ക്​ പുതിയ യുദ്ധ യൂനിഫോം ഒരുങ്ങുന്നു. കാലാവസ്ഥ സൗഹൃദവും ഭാരം കുറഞ്ഞതുമായ യൂനിഫോം അടുത്ത വ​ർഷം ജനുവരി 15നു​ നടക്കുന്ന സൈനിക ദിന പരേഡിൽ അവതരിപ്പിക്കാനാണ്​ നീക്കം.

## Article Content

ന്യൂഡൽഹി: ഇന്ത്യൻ കരസേനക്ക്​ പുതിയ യുദ്ധ യൂനിഫോം ഒരുങ്ങുന്നു. കാലാവസ്ഥ സൗഹൃദവും ഭാരം കുറഞ്ഞതുമായ യൂനിഫോം അടുത്ത വ​ർഷം ജനുവരി 15നു​ നടക്കുന്ന സൈനിക ദിന പരേഡിൽ അവതരിപ്പിക്കാനാണ്​ നീക്കം.

ഒലിവും മണ്ണും ഉൾപ്പെടെയുള്ള നിറങ്ങളുടെ മിശ്രിതം ഉൾക്കൊള്ളുന്ന യൂണിഫോമുകൾ, സൈനികരുടെ വിന്യാസ മേഖലകളും അവർ പ്രവർത്തിക്കുന്ന കാലാവസ്ഥയും പരിഗണിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

മറ്റു​ രാജ്യങ്ങളുടെ യൂനിഫോമുകളും മറ്റും സൂക്ഷ്​മമായി വിശകലനം ചെയ്​ത ശേഷമാണ്​ യൂനിഫോം തയാറാക്കിയിട്ടുള്ളതെന്ന്​ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി​. സൈനികർക്ക്​ ഉഷ്​ണകാലത്തും ശൈത്യ കാലത്തും ഒരുപോലെ സുഖകരമായി ഉപയോഗിക്കാനും സാധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14138/new-uniforms-are-being-prepared-for-the-indian-army)