---
title: "#mdma | എം.ഡി.എം.എ യും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ"
english_title: "M D M A"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141429/m-d-m-a"
published_at: "2023-08-24T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6e5282749c_Picsart_23-08-24_10-24-49-724.jpg"
keywords: []
---

# #mdma | എം.ഡി.എം.എ യും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:** മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള വാഹനപരിശോധനയിൽ മുത്തങ്ങ ചെക്ക്പോസ്റ്റിൽ 61 ഗ്രാം എംഡി എം എ യും 12.8 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിൽ ഇറവിപേരൂർ വല്യക്കുന്നത്ത് യെസ് യെസ് ഭവനിൽ സുജിത് സതീശൻ, അരവിന്ദ് ആർ കൃഷ്ണ എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി.പി യും പാർട്ടിയും അറസ്റ്റ് ചെയ്തത്.

## Article Content

മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള വാഹനപരിശോധനയിൽ മുത്തങ്ങ ചെക്ക്പോസ്റ്റിൽ 61 ഗ്രാം എംഡി എം എ യും 12.8 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിൽ ഇറവിപേരൂർ വല്യക്കുന്നത്ത് യെസ് യെസ് ഭവനിൽ സുജിത് സതീശൻ, അരവിന്ദ് ആർ കൃഷ്ണ എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി.പി യും പാർട്ടിയും അറസ്റ്റ് ചെയ്തത്.

പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച MH 02 BP 9339 നമ്പർ കാറും ഇവർ ഉപയോഗിച്ച വിവിധ കമ്പനികളുടെ നാല് മൊബൈൽ ഫോണുകളും 100 അമേരിക്കൻ ഡോളറും, കഞ്ചാവും എംഡി എം എ യും പൊടിക്കാൻ ഉപയോഗിക്കുന്ന രണ്ട് ക്രഷിംങ് മെഷിനും, ഇന്റർനെറ്റ് കോളിങ്ങിനായി ഉപയോഗിക്കുന്ന റൂട്ടറും കസ്റ്റഡിയിൽ എടുത്തു.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പ്രകാശൻ .കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ, അരുൺ പി ഡി , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അഖില, റസിയ ഫർസാന എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141429/m-d-m-a)