---
title: "#kkshylaja | 'മൈ ലൈഫ് ആസ് എ കോമ്രേഡ്': കണ്ണൂർ സർവകലാശാല സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥയും"
english_title: "Kkshylaja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141441/kkshylaja"
published_at: "2023-08-24T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6f04a04601_IMG-20230824-WA0031.jpg"
keywords: []
---

# #kkshylaja | 'മൈ ലൈഫ് ആസ് എ കോമ്രേഡ്': കണ്ണൂർ സർവകലാശാല സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥയും

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥയും. 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന പേരിലാണ് കെ കെ ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാം സെമസ്റ്ററിന്റെ 'ലൈഫ് റൈറ്റിംഗ്' എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാൻ ഉള്ളത്. സിലബസ് രാഷ്ട്രീയവൽക്കരണമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ ആരോപിച്ചു.

## Article Content

**കണ്ണൂർ:** കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥയും. 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന പേരിലാണ് കെ കെ ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാം സെമസ്റ്ററിന്റെ 'ലൈഫ് റൈറ്റിംഗ്' എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാൻ ഉള്ളത്. സിലബസ് രാഷ്ട്രീയവൽക്കരണമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ ആരോപിച്ചു.

ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാതെ അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയ്യാറാക്കിയത്. ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്. 9 വർഷത്തിന് ശേഷമാണ് സിലബസ് പരിഷ്കരണം നടക്കുന്നത്. പി ജി ക്ലാസുകൾ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് 8-നാണ് പി ജി ക്ലാസുകൾ ആരംഭിച്ചത്. ഗാന്ധിജി, ഡോ. ബി ആർ അംബേദ്കർ, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിൽ ഡൽഹി കേരള ഹൗസിൽവെച്ച് 'മൈ ലൈഫ് ആസ് എ കോമ്രേഡ്' മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141441/kkshylaja)