---
title: "ഇനി ലക്ഷ്യം സൂര്യന്‍: ആദിത്യ ഒരുങ്ങുന്നു, പ്രഖ്യാപിച്ച് പ്രധാനമന്ത്രി"
english_title: "Aditya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141446/aditya"
published_at: "2023-08-24T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6fc1bd0ccc_Screenshot_2023-08-24-12-09-15-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇനി ലക്ഷ്യം സൂര്യന്‍: ആദിത്യ ഒരുങ്ങുന്നു, പ്രഖ്യാപിച്ച് പ്രധാനമന്ത്രി

> **Lead Summary:** ഐഎസ്ആര്‍ഒയുടെ ആദ്യ സൂര്യ പര്യേവേഷണ ദൗത്യമായ ആദിത്യ-എല്‍-1 ദൗത്യം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.

## Article Content

ഐഎസ്ആര്‍ഒയുടെ ആദ്യ സൂര്യ പര്യേവേഷണ ദൗത്യമായ ആദിത്യ-എല്‍-1 ദൗത്യം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.

സെപ്റ്റംബര്‍ ആദ്യവാരം ആദിത്യ വിക്ഷേപിക്കുമെന്നും ശ്രീഹരിക്കോട്ടയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്  സോമനാഥും വ്യക്തമാക്കി. സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയന്‍ പോയിന്റ് 1 ലെ ഹാലോ ഭ്രമണപഥത്തിലാകും പേടകത്തെ നിക്ഷേപിക്കുക.

ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡറും ( വിക്രം) റോവറും (പ്രഗ്യാന്‍) ഉള്‍പ്പെടുന്ന ലാന്‍ഡിങ് മോഡ്യൂള്‍ ഇന്ന് വൈകീട്ട് 6.04ന് ആണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയത്. ഇതോടെ ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ അഭിമാന നേട്ടവുമായി പട്ടികയില്‍ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യത്തെ രാജ്യം എന്ന ഖ്യാതിയും ഇന്ത്യയെ തേടിയെത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141446/aditya)