---
title: "ഓണത്തെ വരവേൽക്കാൻ സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽ ചെണ്ടുമല്ലി കൃഷിയുമായി വിദ്യാർഥികൾ"
english_title: "To welcome Onam, students cultivate chendumalli on the terrace of the school building"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141465/to-welcome-onam-students-cultivate-chendumalli-on-the-terrace-of-the-school-building"
published_at: "2023-08-24T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e7163e80ca2_Screenshot_2023-08-24-14-01-41-41_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഓണത്തെ വരവേൽക്കാൻ സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽ ചെണ്ടുമല്ലി കൃഷിയുമായി വിദ്യാർഥികൾ

> **Lead Summary:**  **കണ്ണൂർ**: ഓണത്തെ വരവേൽക്കാൻ സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽ ചെണ്ടുമല്ലി കൃഷിയുമായി വിദ്യാർഥികൾ. കണ്ണൂർ ജില്ലയിലെ പിണറായി എ.കെ.ജി സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് സ്കൂളിൽ കൃഷിയൊരുക്കിയത്.

## Article Content

 **കണ്ണൂർ**: ഓണത്തെ വരവേൽക്കാൻ സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽ ചെണ്ടുമല്ലി കൃഷിയുമായി വിദ്യാർഥികൾ. കണ്ണൂർ ജില്ലയിലെ പിണറായി എ.കെ.ജി സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് സ്കൂളിൽ കൃഷിയൊരുക്കിയത്.

കഴിഞ്ഞ അധ്യയനവർഷം സ്കൂൾ ടെറസിൽ പച്ചക്കറിത്തോട്ടം ഒരുക്കി കുട്ടികൾക്ക് ഉച്ചയൂണിന് വിഷരഹിത പച്ചക്കറി നൽകി. പരിപാടി ക്ലിക്കായതോടെയാണ് കുട്ടികളും അധ്യാപകരും ഇത്തവണ പൂകൃഷി പരീക്ഷിച്ചത്. 450 ചട്ടികളിലാണ് പൂക്കൃഷി നടത്തിയത്. എല്ലുപൊടിയും ചാണകവും മാത്രമാണ് വളമായി ഉപയോഗിച്ചത്.

ടെറസിൽ നിറയെ മഞ്ഞയും ഓറഞ്ചും നിറത്തിൽ ചെണ്ടുമല്ലികൾ. പ്രിൻസിപ്പൽ ആർ. ഉഷാ നന്ദിനിയും അധ്യാപകനായ എൻ. രാജീവനുമാണ് നേതൃത്വം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141465/to-welcome-onam-students-cultivate-chendumalli-on-the-terrace-of-the-school-building)