---
title: "പറശ്ശിനിക്കടവ് എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് ബോണസ് വിഷയത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചു"
english_title: "Parasshinikadav MVR Ayurvedic Medical college "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141466/parasshinikadav-mvr-ayurvedic-medical-college"
published_at: "2023-08-24T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e718df7970f_Screenshot_2023-08-24-14-08-54-69_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പറശ്ശിനിക്കടവ് എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് ബോണസ് വിഷയത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:**  **പറശ്ശിനിക്കടവ്**: എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് സി ഐ ടി യു യുണിയന്റെ നേതൃത്വത്തിൽ ബോണസ് വിഷയവുമായി ബന്ധപ്പെട്ടു മാനേജ്മെന്റിന്റെ ഏക പക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം സി ഐ ടി യു പ്രസിഡണ്ട് പി പ്രദീപൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **പറശ്ശിനിക്കടവ്**: എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് സി ഐ ടി യു യുണിയന്റെ നേതൃത്വത്തിൽ ബോണസ് വിഷയവുമായി ബന്ധപ്പെട്ടു മാനേജ്മെന്റിന്റെ ഏക പക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം സി ഐ ടി യു പ്രസിഡണ്ട് പി പ്രദീപൻ ഉദ്ഘാടനം ചെയ്തു.

2020 നു ശേഷം റിട്ടയേർഡ് ചെയ്ത സ്റ്റാഫ് അംഗങ്ങൾക്ക് ഗ്രാറ്റുവിറ്റി നൽകുക, ഏഴുവർഷമായി നടക്കാതിരിക്കുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സൂചന പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചത്.

പാപ്പിനിശ്ശേരി വിഷചികിത്സാകേന്ദ്രം സിഐടിയു ജോയിൻ സെക്രട്ടറി സി.സജീവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം ആർ ജലജ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141466/parasshinikadav-mvr-ayurvedic-medical-college)